30.7.13

-:മിത്രങ്ങൾ :-


സൗഹൃദങ്ങളുടെ വേലിയേറ്റവും വേലിഇറക്കവും പലപ്പൊഴും എനിക്ക് സമ്മാനിച്ചത്‌ നഷ്ടങ്ങള്‍മാത്രമാണ്.
എങ്കിലും അവരൊക്കെയും എനിക്ക് പ്രിയപ്പെട്ടവര്‍ തന്നെ.ഞാന്‍ അവര്‍ക്ക് അങ്ങിനെയല്ലന്ന്  പലപ്പൊഴും എനിക്ക് തോന്നായ്‌കയല്ല.

ലക്‌ഷ്യങ്ങളുടെ ചവിട്ടുപടിയില്‍ ഞാന്‍ പല മിത്രങ്ങൾക്കും കൂട്ടാകാറുണ്ട്....
പക്ഷെ അവർ ലക്ഷ്യത്തിലെത്തിയാലോ എനിക്കില്ലാത്ത കുറ്റങ്ങളില്ല കുറവുകളില്ല...

ഈ അടുത്ത കാലത്ത് എന്റെ കളിക്കൂട്ടുകാരനെന്ന് ഞാൻ വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിന്റെ ഫോണ്‍ കാൾ വന്നു.ഞങ്ങളുടെ കുട്ടിക്കാലത്ത് ഞാൻ അവന് എല്ലാമായിരുന്നു.എന്നോട് തന്നെ അവൻ പലപ്പൊഴും പറഞ്ഞിട്ടുണ്ട്.നിന്നെ പോലുള്ള ഒരുകൂട്ടുകാരനെ കിട്ടിയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യ മെന്ന്....

അന്ന് ആ വാക്കുകളിലെ ആത്മാർതഥത അളന്നുമുറിക്കവയ്യാത്തതായിരുന്നു....
എന്റെ തോളിൽ ചവിട്ടി അവൻ വിജയത്തിന്റെ പടവുകൾ കയറി.....
ഇന്ന് എനിക്കെത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ് അവന്റെ സ്ഥാനം അതിൽ ഞാൻ സന്തോഷവാനുമാണ്.

പ്രവാസ ജീവിതം തിരഞ്ഞെടുത്ത അവൻ പല തവണ നാട്ടിൽ വന്നു പോയി ഒരിക്കൽ പോലും അവനെന്നെ വിളിച്ചില്ല.സമ്പത്തിന്റെ നടുവിൽ സ്ഥാന മാനങൾ അവനെ തേടിയെത്തി പുതുമഴക്ക് തളിർക്കുന്ന തവര പോലെ വലിയൊരു സൗഹൃദ വലയം അവനെ പൊതിഞ്ഞു അവൻ അതിൽ മതി മറന്നു അഹങ്കാരം അവന്റെ കൂടപ്പിറപ്പായ്‌....

പിന്നീട് ഒരിക്കൽപ്പോലുംഅവനെന്നെ തേടിയില്ല  അവന്റെ വിവാഹം തകൃതിതിയായി നടന്നു അവന്റെ സ്റ്റാറ്റസിനൊത്ത കൂട്ടുകാർ അവനരികിൽ കൂടി ഞാൻ അതിൽ പെടാത്തതിനാൽ അവനാൽ തഴയപ്പെട്ടു അതെന്നെ വല്ലാതെ വേദനിപ്പിച്ചു.വേദനയിൽ മറ്റൊരു നന്മ നിറഞ്ഞ കൂട്ടുകാരന്റെ വാക്കുകൾ 

"കത്തിച്ചു വെച്ച മെഴുകുതിരി വെട്ടം കണ്ട് പാഞ്ഞടുക്കുന്ന ഈയാം പാറ്റകൾ പോലെയാണ് പണകൊഴുപ്പിൽ ബന്ധങ്ങളുടെ വിലയറിയാത്തവരും അവരുടെ കൂട്ടാളികളും. ഈയാം പാറ്റകൾ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മാത്രമേ കാണൂ അതിൽ പതിയിരിക്കുന്ന മരണത്തെ കാണില്ല."...

പണം ദൈവത്തിന്റെ കൈകളിൽ ഭദ്രമെന്നത് നമ്മളിൽ  പലർക്കും അറിയായ്കയല്ല അറിയാൻ ശ്രമിക്കുന്നില്ല എന്നതത്രേ സത്യം.ഇന്ന് പണം എന്റെ കൈകളിലാണെങ്കിൽ നാളെ അത് മറ്റൊരു കൈകളിൽ ആയിരിക്കും "മനുഷ്യ ജൻമ്മങ്ങൽ ദൈവത്തിങ്കൽ വേറുമൊരു പരീക്ഷണ വസ്തു മാത്രം"

പൂന്താനം നമ്പൂതിരിയുടെ വരികൾ അവൻ കടമെടുത്തെന്റെ മേൽ ആശ്വാസ വാക്കുകൾ ചൊരിഞ്ഞു

"കണ്ടു കണ്ടങ്ങിരിക്കിലും ജങ്ങളെ 
കണ്ടില്ലന്നു വരുത്തുന്നതും ഭവാൻ 
രണ്ടു നാളു ദിനം കൊണ്ടൊരുത്തനെ 
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ 
മാളിക മുകളേറിയ മന്നന്റെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ...... 

അന്നെന്റെ തോളിൽ തട്ടി അവൻ പറഞ്ഞ വാക്കുകൾ നീ വിഷമിക്കണ്ടടാ ഇന്നു നിന്നെ പുറം കാലു കൊണ്ടു തട്ടി എറിഞ്ഞവൻ നാളെ നിന്നെ തേടി വരും

"ദൈവം സത്യമാണ് സത്യമേ വിജയിക്കൂ.".. "തിൻമ ഒരുപാട് കുതിക്കും പക്ഷേ ലക്ഷ്യത്തിൽ    എത്തും മുൻപേ തിൻമയെ നന്മ നിലം പരിശാക്കും."...

പണകൊഴുപ്പിൽ മതിമറന്നവന്റെ ജീവിതം എന്റെ മുൻപിൽ ചിന്ന ഭിന്നമായതിന് ഞാൻ ദൃക്സ്സാക്ഷിയായി.അവന്റെ ഹൃദയ സൂക്ഷിപ്പുകാരനെ അവന്റെ ബെഡ് റൂമിൽ വെച്ച് നാട്ടുകാർ പൊക്കി മാനം നഷ്ടപ്പെട്ടവർ ഒളിച്ചോടി. അവന്റെ ഭാര്യയുടെ പേരിലായിരുന്ന നാട്ടിലെ സ്വ ത്തുക്കൾ അവന് നഷ്ടമായി.പണം കുന്നുകൂട്ടാനുള്ള അവന്റെ യാത്രയിൽ കുടുംബ ബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടുത്തിയതിന്റെ തിരിച്ചടിയുടെ ഭീകരത അവന് താങ്ങാവുന്നതിലും അപ്പുറമായി 

അതൊരു തുടക്കം മാത്രമായി പ്രവാസത്തിന്റെ സമ്പാദ്യത്തിൽ പാട്ണർ ആയിരുന്ന അറബി അവനെ കള്ള ക്കേസ്സിൽ കുടുക്കി ജീവൻ നഷ്ടപ്പെടുമെന്ന് വന്നപ്പൊ എല്ലാം ഇട്ടറിഞ്ഞവൻ രാത്രിക്ക് രാത്രി കോഴിയുമായി പോകുന്ന വണ്ടിയിൽ കയറി പറ്റി തൊട്ടടുത്ത നാടുപിടിച്ചു അവിടനിന്നായിരുന്നു വർഷങ്ങൾക്കു ശേഷമുള്ള അവന്റെ ഫോണ്‍ കോൾ....

എല്ലാം നഷ്ടപ്പെട്ടവന്റെ മുൻപിൽ രക്ഷയുടെ കവചം മലർക്കെ തുറക്കാനുള്ള എന്റെ ശ്രമത്തിൽ കൂടെ ഉണ്ടാവേണ്ട എന്റെ പ്രിയ കൂട്ടുകാരന്റെ വിയോഗം......
 
പ്രിയ മിത്രമേ നിന്റെ കൂടെ കഴിഞ്ഞിട്ട് കൊതി തീരും മുമ്പേ ഉടയവന്റെ വിധിക്കു കീഴടങ്ങേണ്ടി വന്ന് നീ വിട്ടുപിരിഞ്ഞതിന്റെ ആഘാതം വിട്ടൊഴിന്നില്ലിപ്പൊഴും...


 





3 അഭിപ്രായങ്ങൾ:

  1. നന്മയാല്‍ നിങ്ങള്‍ തിന്മയെ ജയിയ്ക്ക എന്ന് ഗുരു അരുളിച്ചെയ്തു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR AJITH CHETTA ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

      ഇല്ലാതാക്കൂ
  2. പ്രിയ ഷംസുദ്ദീന്‍, വളരെ നന്നായിരിക്കുന്നു.....അഭിനന്ദനങ്ങള്‍

    സ്നേഹത്തോടെ,

    സുധീന്ദ്രനാഥന്‍

    മറുപടിഇല്ലാതാക്കൂ