26.7.14

-:ആത്മസംസ്കരണത്തിന്റെ മാസമേ വിട:-


ജീവിത ത്തിന്റെ പച്ചയായ യാഥാർത്യത്തോട് പൊരുത്തപ്പെടാൻ പെടാ പാടു പെടുന്ന ഇന്നിന്റെ തലമുറയുടെ വഴി വിട്ട കളികളുടെ പരിണിത ഫലങ്ങൾ നമ്മൾ ദിനം പ്രതി പത്ര മാധ്യമങ്ങളിലൂടെ  കണ്ടിട്ടും കണ്ടില്ലന്നു നടിക്കുന്നു.പഴയ കാല തലമുറകളിൽ സ്നേഹാദരങ്ങൾ പവിത്രതയുടെ പ്രതീകമായിരുന്നു ഇന്നത് കഷ്ടതക്കളുടെ നേടും തൂണായി മാറിയിരിക്കുന്നു അതിന്റെ പരിണിത ഫലമോ പത്തു  മാസം ഗർഭം ചുമന്നു [ഇന്നത്തെ തലമുറയെ പത്തു മാസം ഗർഭം ചുമക്കനോന്നും കിട്ടില്ല അതാണല്ലോ സിസേറിയൻ എണ്ണം കൂടിയത് ] പ്രസവിച്ച ഉമ്മയുടെ ജീവിതാവസാനം വൃദ്ധ സദനത്തിൽ അനാഥ പ്രേതങ്ങളെ പോലെ ഒടുങ്ങുന്നു.

പന്ത്രണ്ടു മാസത്തിൽ പതിനൊന്നു മാസവും ദൈവത്തെ മറന്നു കൂത്താടുന്ന നമ്മൾക്ക് കിട്ടിയ ഒരപൂർവ്വ ഭാഗ്യ മായിരുന്നു "പുണ്യങ്ങളുടെ മാസമായ റംസാൻ".ഈ ഒരാപൂർവ്വ ഭാഗ്യമുൾകൊള്ളാനും
ആത്മസംസ്കരണത്തിനും നമ്മളിൽ എത്ര പേർ ശ്രമിച്ചു. എല്ലാ മാസങ്ങളെ പോലെ ഈ മാസവും നമുക്ക് തഥൈവയായിരുന്നോ ? ഇനി അടുത്ത റംസാൻ മാസത്തെ വരവേല്ക്കാൻ നമ്മളിൽ എത്ര പേർ ബാക്കി കാണുമെന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ത മുണ്ടെന്ന ദൈവവചനം നമ്മുടെ കാതുകൾക്ക് എപ്പോഴെങ്കിലും ഇംമ്പമേകിയിരുന്നോ

ദൈവം സത്യ മാണെന്നും മരണമെന്ന സമസ്യയെ മറികടക്കാൻ വെറും സൃഷ്ടികൾ മാത്രമായ നമുക്ക് കഴില്ലന്നും വെക്തത ഉണ്ടായിട്ടുപോലും നമ്മിൽ ആരുമെന്തേ നന്മയുടെ പാതയുടെ ഓരത്തു പോലും നടന്നു ചെല്ലാൻ ശ്രമത്തിന്റെ കണികപോലും ഉൾ കൊള്ളാത്തതെന്ന് എനിക്കും നിങ്ങൾക്കും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കയെ നിർവാഹമുള്ളൂ 

കതിരും പതിരും തിരിച്ചറിയാൻ പ്രായോഗിക ബുദ്ധി സൃഷ്ടി കർത്താവ് നമുക്ക് തന്നിട്ടും അലസതയുടെ മൂടുപടം എനിയുമെന്തെ നമ്മൾ പിഴുതെറിയാൻ വെമ്പൽ കൊള്ളാത്തത്
പുണ്ണ്യ റംസാൻ ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ നമുക്ക് ഇനിയെങ്കിലും ദൈവത്തിൽ പശ്ചാത്ത പിച്ചു മടങ്ങാം ദൈവം കാരുണ്യ വാനും കരുണാനിധിയുമാണ് അവന്റെ സൃഷ്ടികൾ എത്ര വലിയ തെറ്റു ചെയ്താലും ക്ഷമിക്കുന്നവനുമാണ് .

നമുക്ക് വേദനയോടെ ആത്മസംസ്കരണത്തിന്റെ മാസത്തിന് വിട നൽകാം ഇനിയുമൊരുപാട് പു ണ്ണ്യ മാസങ്ങൾ നമ്മിലൂടെ കടന്നു പോകാനും അതിൽ നിന്ന് പുണ്ണ്യം കരസ്ഥ മാക്കുന്നവരിൽ നമ്മളേയും ഉൾപ്പെടുത്താൻ ദൈവം നമുക്ക് സൗഭാഗ്യം നൽകുവാനും പ്രാർത്ഥിക്കാം
ആത്മസംസ്കരണത്തിന്റെ മാസമേ വിട.... ആത്മസംസ്കരണത്തിന്റെ മാസമേ വിട...

ഷംസുദ്ദീൻ തോപ്പിൽ


6 അഭിപ്രായങ്ങൾ: