21.1.17

-:എന്നാലും സഹമുറിയാ:-


ധൃതി പിടിച്‌ ഓഫീസിലേക്കിറങ്ങുമ്പോഴാണ് ഓർത്തത് അലക്കിവെച്ചത് ടെറസ്സിലിട്ടില്ലന്നത് പ്രകൃതി മഞ്ഞു മൂടിയതിനാൽ കാലത്തിട്ടാലേ ഓഫീസ് വിട്ടുവരുമ്പൊഴേക്ക് ഉണങ്ങികിട്ടൂ സന്ധ്യയിലെ മഞ്ഞു വീഴ്ച്ച ഫാനിൽ പൂർണ്ണത തേടുന്നു എന്നത് മറ്റൊരു സത്യം.
കയ്യിലുള്ള ബാഗ് ഡോറിനടുത്ത് വെച്ച് സഹമുറിയനായ ജാഫർ ഇക്കയോട് ഡോറടയ്ക്കല്ലേ ഈ തുണിയൊന്ന് ടെറസ്സിൽ ഇട്ട് ഇപ്പൊ വരാട്ടോ അത് പറഞ്ഞു ഞാൻ മുകളിലേക്കോടി ടെറസ്സിൽ ഡ്രസ്സിട്ട് തിരികെ വന്നപ്പൊ ഡോർ ലോക്ക് ചെയ്ത് കക്ഷി പുറത്ത് പോയിരിക്കുന്നു പോക്കറ്റിൽ തപ്പിയ ഞാൻ ഒന്ന് ഞെട്ടി ദൈവമേ ചാവി ബാഗിലാണല്ലോ ഇനി എന്ത് ചെയ്യും ഡോർ പതിയെ ഒന്ന് മുട്ടിനോക്കി നോ രക്ഷ വില്ലയുടെ ചുറ്റുവട്ടവും ഒന്ന് പ്രദക്ഷിണം വെച്ചു റൂമിലേക്ക് വിളിച്ചു എവിടെ സമയം പോകുന്നു ഓഫീസിൽ ലേറ്റവും ആകെ വെപ്രാളമായി 

ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട് ഉറക്കെ വിളിച്ചു വെള്ളം വീഴുന്ന ശബ്ദത്തിൽ നേർന്നു പോയത് മിച്ചം അപ്പോഴാണ് ഓർത്തത് മുൻഷാദ് ഉറങ്ങുന്നുണ്ടല്ലോ അവനെ ഒന്ന് വിളിക്കാം ഭാഗ്യം മൊബൈൽ ബാഗിൽ വെക്കാതിരുന്നത് ഫോൺ റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല പാവം നല്ല ഉറക്കമായിരിക്കും. ഒന്നൂടെ ബാത്ത് റൂമിലേക്ക് ഉറക്കെ വിളിച്ചു നോ രക്ഷ പെട്ടന്ന് ഫോണിൽ മറുതലയ്ക്കൽ ആളനക്കം എടാ ഡോർ ഒന്ന് തുറക്കടാ ഉറക്ക് പോയ ചടവിൽ ഏത് ഡോർ എന്ത് ഡോർ ഞാൻ പുറത്തു പെട്ടു ഒന്ന് തുറക്കടാ ബാക്കി തുറന്നിട്ട് പറയാം വീണ്ടും ഡോറിൽ പതിയെ മുട്ടി ഡോർ തുറന്നു ഒറ്റ മുണ്ടുടുത്ത് ബാത്ത് റൂമിൽ നിന്ന് ഷഹിദ്ക്കയും ഒരു കയ്യിൽ അഴിഞ്ഞു വീഴാറായ മുണ്ട് പിടിച്ച് ഉറക്കച്ചടവോടെ മുൻഷാദും കഥ വന്നിട്ട് പറയാം നന്ദി പറഞ്ഞു ഞാൻ മെട്രോസ്റ്റേഷനിലേക്ക് ഓടി എന്നാലും ജാഫർക്കാ എന്നോട് ഇതു വേണ്ടായിരുന്നു


ഷംസുദ്ധീൻ തോപ്പിൽ
www.hrdyam.blogspot.com

4 അഭിപ്രായങ്ങൾ: