1.12.18

-:കലിഡോസ്കോപ്പ് :-



പ്രിയ എഴുത്ത് കാരിയുടെ കൂടെ ഷംസുദ്ധീൻ തോപ്പിൽ ആൻഡ് ഷഹനാസ് എം എ

 




ദുർഗ്ഗ പാർവതി ദേവിയുടെ അവതാരം ലക്‌ഷ്യം മഹിഷാസുര നിഗ്രഹം ശക്തിയുടെ സ്വരൂപി ശക്തയായ സ്ത്രീയുടെ പ്രതീകം. എഴുത്ത് തന്നപുണ്യം ഒരുപാട് നല്ല സൗഹൃദങ്ങൾ. പ്രിയ എഴുത്തുകാരി ഷഹനാസ് എം എ യുടെ "കാലിഡോസ്‌കോപ്പ് :ആദ്യ നോവൽ കയ്യിൽ കിട്ടുമ്പോൾ എന്നതിലും പോലെ അതത്ര കാര്യമായി തോന്നാതെ ഒരാവർത്തി വായിച്ചു വീട്ടിലെ കുഞ്ഞു ലൈബ്രറിയിൽ ഇടം പിടിക്കുന്നു എന്നെ കരുതിയുള്ളൂ. വായിച്ചു തുടങ്ങിയ ഞാൻ പോലുമറിയാതെ ഹൃദയ മിടിപ്പിന് വേഗത ഏറി ഇരുന്ന ഇരുപ്പിൽ വായിച്ചവസാനിക്കുമ്പോഴും നൊമ്പരമായി ദുർഗ്ഗ...

 എത്ര മനോഹരമായ എഴുത്ത് എഴുത്തുകാരി വായനക്കാരുടെ ഹൃദയത്തിലേക്കാണ് നടന്നു കയറുന്നത് ദുർഗ്ഗ എന്ന പ്രധാന കഥാപാത്രം ഓർമ്മകൾ ചുരുളലിയുമ്പോൾ ജീവിതഅനുഭവങ്ങളുടെ തീഷ്ണത ഉള്ളിൽ സ്വയം ഉൾകൊണ്ട് ശക്തയാവുന്നു നടന്നു നീങ്ങിയ വഴികൾ ദുർഘട മാണെന്നറിഞ്ഞു കൊണ്ട് തന്നെ മുന്നേറുന്ന ദുർഗ്ഗ നമ്മളോരോരുത്തരുമാണെന്ന് എഴുത്ത് കരി നമ്മെ ബോധ്യപ്പെടുത്തുന്നു 

വായന കഴിഞ്ഞപ്പൊ നോവലിനെ എഴുതണമെന്നു തോന്നി അപ്പോഴൊക്കെയും ദുർഗ്ഗ ഹൃദയത്തിൽ വേദനയുടെ മുറിപ്പാട് തീർത്തു കൊണ്ടേ ഇരുന്നു വിശകലനം ചെയ്യണമെന്ന് തോന്നിയില്ല. അത് അവതാരികയിൽ "ചിത്രദര്ശിനിയിലെ പെണ്കാഴ്ച" എന്ന ഹെഡിങ്ങിൽ വിശദമായി ഡോക്ടർ ബി ഇക്‌ബാൽ സർ മനോഹരമായി എഴുതി .

ആഗ്രഹം എഴുത്ത് കാരിയെ നേരിൽ കാണണമെന്ന് തെറ്റിയ വഴികൾ ലക്‌ഷ്യം എഴുത്തിനോടുള്ള അടങ്ങാത്ത ഇഷ്ടം വീട് തേടിപ്പിടിച്ചു വീട്ടിലെത്തി ഹൃദ്യമായ സ്വീകരണം അതിലുപരി എഴുത്തുകാരിയുടെ എഴുത്തിൻ നാൾ വഴികൾ ഹൃദയത്തിലൂടെ മനോഹരമായൊരു യാത്ര


സംസാരത്തിനിടയിൽ എഴുത്തുകാരിയോട് നേരിട്ട് ഞാൻ ചോദിച്ചു സ്ത്രീ കഥാപാത്രങ്ങൾക്ക് എത്ര നല്ല പേരുകളുണ്ട് പിന്നെ എവിടന്നു കിട്ടി ദുർഗ്ഗ എന്നപേരെന്ന് നോവലിൽ പറയുന്ന പോലെ തന്നെ അത് എഴുത്തുകാരി അറിയാതെ സംഭവിക്കയായിരുന്നു. ദുർബല അല്ല സ്ത്രീ അവൾ ശക്തയാണ് അനുഭവങ്ങളുടെ തീയ്ചൂളയിൽ അവൾ ബലപ്പെട്ടുവരുക തന്നെ ചെയ്യും

യാത്ര പറഞ്ഞിറങ്ങുമ്പോൾ എഴുത്തിൻനാൾവഴികളൂടെ ഇനിയുമിനിയും യാത്ര ചെയ്യണമെന്ന തോന്നൽ ഉള്ളിൽ ബലപ്പെട്ടു തുടങ്ങിയിരുന്നു സന്തോഷ നിർവൃതിയിൽ ഇനിയും കാണുമെന്ന പ്രതീക്ഷയിൽ യാത്ര തുടർന്നു ...

ഹൃദയത്തിൽ ദൈവത്തിൻ കയ്യൊപ്പുള്ള പ്രിയ എഴുത്തുകാരിക്ക് ഇനിയും ഇനിയും സൃഷ്ടികൾ ജനിക്കട്ടെ എന്നാശംസകളോടെ പ്രാർത്ഥനയോടെ 

 ഷംസുദ്ദീൻ തോപ്പിൽ





2 അഭിപ്രായങ്ങൾ: