നിർണ്ണായകമായ നിമിഷങ്ങൾ... വാപ്പയ്ക്ക് പല അസുഖങ്ങളുമുള്ളതാണ്. എല്ലാവരുടേയും ഉള്ളിൽ ജിഞ്ജാസ.. ഇതുവരേയും ശരീരം തളർന്നു വീണതായി ഓർമ്മയില്ല.. ശ്വാസംമുട്ടുവരുമ്പോൾ പലപ്പോഴും അശക്തനായി ഇരിക്കുമായിരുന്നു. പക്ഷേ ആദ്യമായാണ് തളർന്നുവീഴുന്നത്... അൻവർ വാപ്പയുടെ തല മടിയിൽ വച്ചിരിക്കുകയായിരുന്നു. ഫസൽ അദ്ദേഹത്തിന്റെ കൈയ്യിൽ നന്നായി തടവുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഉപ്പാ ഉപ്പാ ... കണ്ണുതുറക്കൂ എന്നും പറയുന്നുണ്ടായിരുന്നു.
റഷീദ്
ആംബുലൻസ് പോകുന്നതുപോലെ വേഗതയിൽ വാഹനം ഹോണടിച്ചു പായിച്ചുകൊണ്ടിരുന്നു.
ഹോൺ ശബ്ദം കേട്ടിട്ടെന്നോണം റോഡിലുള്ള വണ്ടികൾ ആളുകൾ ഇടപെട്ട് റോഡ് സൈഡിലേക്ക് ഒതുക്കിയതിനാൽ ഏകദേശം നാല് കിലോമീറ്റർ കോഴിക്കോട് മിംസിൽ എത്തി ...ഹോസ്പിറ്റലിനു മുന്നിൽ വാഹനം ഒരു മുരൾച്ചയോടൂകൂടി നിന്നു...
സെക്യൂരിറ്റിക്കാർ വീൽചെയറുമായി ഓടിയെത്തി.. റഷീദ് പറഞ്ഞു.. സ്ട്രചർ ആണ് വേണ്ടത് . ഉടൻ സ്ട്രച്ചർ കാറിനരികിലെത്തി... എല്ലാവരും കൂടി അദ്ദേഹത്തെ
സ്ട്രക്ചറിൽകിടത്തി.. വേഗതയിൽ കാഷ്വാലിറ്റിയിലേയ്ക്ക് കൊണ്ടുപോയി..
ഡോക്ടർമാർ
ഉടൻ ഓടിയെത്തി... ഒരാൾ ഒഴികെ എല്ലാവരും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു...
എല്ലാവരും നിശബ്ദരായിരുന്നു. ആ കുടുംബത്തിന്റെ നട്ടെല്ലാണ് ഹമീദ്.. എന്താണ്
സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല .. നല്ല സന്തോഷത്തിലിരുന്ന മനുഷ്യനാണ്.
അദ്ദേഹത്തിന്റെ ഭാര്യ സൈനബ ചുമരിൽ ചാരി നിന്നു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു .. സഫിയയുടെ കണ്ണിൽനിന്നും
കണ്ണുനീരൊഴുകുന്നു. റഷീദ് വണ്ടി പാർക്ക് ചെയ്തിട്ട് ഉടൻ ഓടിയെത്തി...
അൻവറിനോട് പുറത്തു വെയ്റ്റ്ചെയ്യാൻ പറഞ്ഞു... റഷീദ് ഉള്ളിൽ കയറി..
വാപ്പയുടെ മുഖത്ത് ഓക്സിജൻ മാക്സ് വച്ചിരിക്കുന്നു. കൈയ്യിൽ എന്തൊക്കെയോ
കണക്ട് ചെയ്തിരിക്കുന്നു. ഉടൻ തന്നെ ഇ.സി.ജി. എടുത്തു.. .ഡോക്ടർ വിശദമായി
നടന്ന കാര്യങ്ങൾ അന്വോഷിച്ചു മനസ്സിലാക്കി...
ഡോക്ടർ
അദ്ദേഹത്തിന് ഒരു ഇഞ്ചക്ഷൻനൽകി.. അല്പനിമിഷങ്ങൽക്കകം ഡോക്ടർ ഹമീദ് ഹമീദ്.
എന്നു വിളിച്ചു.. ദൈവഭാഗ്യം.. അദ്ദേഹം കണ്ണുതുറന്നു...
ചുറ്റും ആകാംക്ഷയോടെ നോക്കി... ഇതെവിടാ....
”ഡോക്ടറാ..
ഞാൻ... മക്കളിവിടെത്തന്നെയുണ്ട്... എന്താ ഹമീദിക്കാ. കുട്ടികളെപ്പോലെ...
പെട്ടെന്ന് ടെൻഷനുണ്ടായി കുറച്ചുനേരത്തേയ്ക്ക് ഒന്നുറങ്ങി്പോയതാ... വേറേ
പ്രശ്നങ്ങളൊന്നുമില്ല...”
റഷീദ് ഓടിയെത്തി വാപ്പാന്റെ കൈപിടിച്ചു നെഞ്ചോട് ചേർത്തു ..
”മോനേ...
എനിക്ക് എന്ത് സംഭവിച്ചുവെന്നറിയില്ല.. പെട്ടെന്ന് വല്ലാത്ത ഭാരം
മനസ്സിനും ശരീരത്തിനും തോന്നി... ദാഹം കലശലായപ്പോഴാണ് വെള്ളം ചോദിച്ചത്...
പിന്നീടൊന്നും ഓർമ്മയില്ല..”
”വാപ്പാ പേടിക്കാനൊന്നുമില്ല... വാപ്പ ചെറുതായൊന്നു കുഴഞ്ഞു എന്റെ കൈകളിലേയ്ക്കാ വീണത്... ഒരു കുഴപ്പവുമില്ല..”
”അവരൊക്കെ.. എവിടെ ഫസൽ..”
”എല്ലാവരും പുറത്തുണ്ട് .. പേടിക്കേണ്ട.. ധൈര്യായിരിക്ക്. അവരെ ഞാനിങ്ങോട്ട് വിളിക്കാ..”
റഷീദ്
പുറത്തേയ്ക്കിറങ്ങി... നഴ്സുമാരും മറ്റു മെഡിക്കൽ വിദ്യാർത്ഥികളും പരിചരണത്തിന്
അവിടുണ്ടായിരുന്നു. പോകുന്നവഴിക്ക് ഡോക്ടർ റഷീദിനെ നെ വിളിച്ചു.
”റഷീദ്...
വാപ്പയ്ക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. നല്ല ക്ഷീണിതനാണ്...
ഇ.സി.ജി. കുഴപ്പമൊന്നുമില്ല.. ബ്ലഡ്പ്രഷർ നോർമ്മൽ... പരിശോധനയിൽ
പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. എന്തായാലും ക്ഷീണം മാറാൻ ഒരു ഡ്രിപ്പ്
കൊടുത്തിരിക്കുന്നു.. അതു തീരുമ്പോൾ പോകാം... ബ്ലഡ്ഡിന്റെയും മറ്റും
ചിലതിന്റെയും റിസൾട്ട് വരാനുണ്ട്... ഹീമോഗ്ലോബിൻ കുറച്ച് കുറവാണ്... നല്ല
വൈറ്റമിൻ ആഹാരം നൽകാൻ ശ്രമിക്കണം...”
റഷീദിന്
ഇപ്പോഴാണ് ശ്വാസം നേരേ വീണത്... അല്ലേലും ഒരുപാട് പരീക്ഷണങ്ങളിലൂടെ
കടന്നുപോയ ജീവിതമാണ് ആ മനുഷ്യന്റേത്.. പടച്ചോൻ ഒരിക്കലും കൈവിടില്ല...
”ശരി. ഡോക്ടർ.. ഞങ്ങൾ ശ്രദ്ധിച്ചുകൊള്ളാം..”
”റഷീദ് നിങ്ങൾ നാട്ടിൽ എവിടെയാണ്...”
”റഷീദ് കാര്യങ്ങൾ വിശദമായി പറഞ്ഞു...”...
”ഞാൻ
നിങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്... കർണാടകയിലെ ബട്ക്കൽ ആയിരുന്നില്ലേ നിങ്ങളുടെ വീട് ഗോപി ഡോക്ടറെ അറിയില്ലേ ഞങ്ങൾ ഒരു ബാച്ചായിരുന്നു.
ഒരിക്കൽ ഞങ്ങൾ ബട്ക്കൽ . അവന്റെ വീട്ടിലായിരുന്നു താസമം..
അന്ന് തൊട്ടപ്പുറമുള്ള വീട് ചൂണ്ടിക്കാട്ടി നിങ്ങളെകകുറിച്ച്
സംസാരിച്ചിരുന്നു. ആ വീടും കാത്തുസൂക്ഷിച്ച് ഹമീദിനായി കാത്തിരിക്കുന്ന
മനുഷ്യനെയാണ് ഞങ്ങൾക്കവിടെ കാണാൻ സാധിച്ചത്.. അത് നിങ്ങളായിരിക്കുമെന്ന്
ഒരിക്കലും കരുതിയില്ല..”
റഷീദ്
അഭിമാനത്തോടെ അദ്ദേഹത്തെ നോക്കി... അവിടെ പോയകാര്യവും ഡോക്ടറെ കണ്ട
കാര്യവുമെല്ലാം പറഞ്ഞു.. കഴിഞ്ഞദിവസം അവർ രണ്ടാളും പരസ്പരം സംസാരിച്ചതും
അറിയിച്ചു.
അതു കൂടി
അറിഞ്ഞപ്പോൾ ഡോക്ടർക്ക് ഹമീദിനോട് സ്നേഹം കൂടി... അദ്ദേഹം വേണ്ട എല്ലാ
സഹായങ്ങളും ചെയ്യാൻ നഴ്സ്മാരോട് ഉപദേശിച്ചു. താമസിയാതെതന്നെ അദ്ദേഹത്തെ
വി.ഐ.പി. റൂമിലേയ്ക്ക് മാറ്റി.. എല്ലാവ രും വാപ്പാന്റെ തൊട്ടരുകിലുണ്ട്...
”മക്കളേ.. സത്യത്തിൽ എനിക്ക് എന്താണ് സംഭവിച്ചതെന്നൊന്നുമറിഞ്ഞില്ല... പടച്ചോന്റെ വിളി എപ്പോഴുണ്ടാവുമെന്നറിയില്ലല്ലോ...”
മുഴുമിപ്പിക്കാനായില്ല... ഫസൽ ഉപ്പാന്റെ വായ പൊത്തിപ്പിടിച്ചു...
”ഉപ്പ മരിക്കില്ല.. ഞങ്ങളെല്ലാം മരിച്ചിട്ടേ ഉപ്പ മരിക്കൂ...”
എല്ലാവരുടേയും
കണ്ണുകൾ നിറയ്ക്കുന്ന കാഴ്ച്ചയായിരുന്നത്... അഫ്സ കുഞ്ഞിനെ ഹമീദിന്റെ അരികിൽ
കിടത്തി.. ഹമീദിനെ അവൾ ആകാംക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.
വാപ്പയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നറിഞപ്പോൾ
എല്ലാവർക്കും സമാധാനമായി... ഇനി ഒരു മുക്കാൽ മണിക്കൂറത്തെ യാത്ര.. എന്തായാലും
ഡ്രിപ്പ് ഇട്ടു കഴിഞ്ഞ് വൈകുന്നേരം യാത്ര തുടരാമെന്നു റഷീദ് പറഞ്ഞു...
”അതെന്താ.. എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ...”
”അതല്ലവാപ്പാ...
ക്ഷീണമുണ്ട്.. പുറത്ത് നല്ല വെയിലും.. എ.സി. യുണ്ടെങ്കിലും നമ്മുടെ
റോഡല്ലേ... കുലുങ്ങിക്കുലുങ്ങിയല്ലേ യാത്രചെയ്യാനാവൂ...
ഹമീദ് അതിന് മറുപടി പറഞ്ഞില്ല..
അൻവർ
പുറത്തുപോയി ഓറഞ്ചും ആപ്പിളുമായി വന്നു.. ഓറഞ്ചു പൊളിച്ച് ഒരു കഷണം
വാപ്പാന്റെ വായിൽ വച്ചുകൊടുത്തു.. സ്നേഹത്തോടെ ഹമീദ് അത് തിന്നു..
അൻവറിന്റെ കൈയ്യിൽ നിന്നും ഫസൽ ഓറഞ്ച് വാങ്ങി.. ഓരോന്നായി വാപ്പയ്ക്ക്
നൽകിക്കൊണ്ടിരുന്നു. ഉപ്പുപ്പയും ചെറുമകനും തമ്മിലുള്ള സ്നേഹം
വിളിച്ചോതുന്നതായിരുന്നു ആ കാഴ്ച്ച ..
”.. സഫിയ.. എനിക്കൊരു ചെറുമകനായത് നന്നായി... ഇനി എന്റെ എല്ലാ കാര്യങ്ങളും അവൻ നോക്കിക്കൊള്ളും..”
”ശരിയാ ഉപ്പാ ... ഉപ്പാന്നുപറഞ്ഞാൽ അവനു ജീവനാ...”
ഉച്ചയ്ക്ക്
എല്ലാവർക്കുമുള്ള ഭക്ഷണം ക്യാന്റീനിൽ നിന്നും റൂമിലെത്തിച്ചു... ഹമീദിന്
ഭക്ഷണം കഴിയ്ക്കുന്നതിനായി ഡ്രിപ്പ് കുറച്ചുനേരത്തേയ്ക്ക് നിർത്തിവച്ചു...
ഇപ്പോൾ അദ്ദേഹത്തിന് നല്ല ആശ്വാസം തോന്നുന്നുണ്ടായിരുന്നു.. കൊണ്ടുവന്ന
ഭക്ഷണം മുഴുവൻ കഴിച്ചു.. മരുന്നിന്റെയും ട്രിപ്പിന്റെയും ക്ഷീണം നല്ല വിശപ്പുണ്ടായിരുന്നു ...
ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടറെത്തി..
”ഹമീദിക്കാ..
ഇനി വീട്ടിൽ പോകാം.. എല്ലാ ടെസ്റ്റ് റിസൾട്ടുകളും വന്നു.. വേറേ
പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. പ്രായത്തിന്റേതായ പ്രശ്നങ്ങൾ മാത്രം..
നാട്ടിൽ മുടങ്ങാതെ ചെക്കപ്പ് നടത്തണം. സ്പ്രേ എപ്പോഴും കൈയ്യിൽ കൊണ്ടു
നടക്കണം. പിന്നെ... കൂടുതൽ ടെൻഷനടിക്കരുത്... എന്തിനാ ടെൻഷൻ.. മക്കളെല്ലാം
നല്ല നിലയിലെത്തിയില്ലേ.. ഇനി ജീവിതം ആസ്വദിക്കണം... എല്ലാവരുടേയും
മുഖത്തേയ്ക്ക് നോക്കിക്കൊണ്ട്... പിന്നെ മനപ്രയാസമുണ്ടാക്കുന്ന ഒന്നും
ഇക്കാനോട് പറഞ്ഞേക്കരുത്.. ഇക്കാ ഇപ്പോൾ എന്റേയും സ്വന്തമാ...”
ഹമീദിന്റെ ഭാര്യ അദ്ദേഹത്തെ നോക്കി കൈകൂപ്പി...
”ഉമ്മാ
പേടിക്കാനൊന്നുമില്ല.. നിങ്ങൾ പൊന്നുപോലല്ലേ വാപ്പാനേ നോക്കുന്നത്... അത്
അങ്ങനെതന്നെ വേണം... വളരെ കഷ്ടപ്പെട്ടാ നിങ്ങളെയൊക്കെ ഈ നിലയിലാക്കിയത് എന്ന് ഗോപി ഡോക്ടർ പറഞ്ഞിട്ടുണ്ട് ...
ദൈവം നല്ലതേ വരുത്തൂ..... നാലുമണിയോടു കൂടി ഡിസ്ചാർജ്ജ് എഴുതിയിട്ടുണ്ട്...
എന്തേലും ആവശ്യമുണ്ടേൽ ഇങ്ങോട്ടു പോരാം...”
ഹമീദ് അദ്ദേഹത്തിന്റെ കൈപിടിച്ച് ആശ്ലേഷിച്ചു...
”വളരെ നന്ദി ഈയുള്ളവന് ഈ ഭൂമിയിലെ ആയുസ്സ് നീട്ടിത്തന്നതിന്..”
”ഹമീദിക്കാ...
അതെല്ലാം ചെയ്യുന്നത് ദൈവമല്ലേ... നമ്മൾക്ക് അതിനുള്ള കഴിവില്ല... ആ
ശക്തിക്കു മുന്നിൽ നമ്മളാര്... പിന്നെ.. ചികിത്സ അത് ഒരു നിയോഗമാണ്...
എന്നെ ദൈവം നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സൃഷ്ടികളെ
ചികിത്സിക്കാനാണ്.. ഇക്ക പ്രയാസപ്പെടേണ്ട.. ഇനിയും വർഷങ്ങളോളം
ജീവിച്ചിരിക്കും...”
ഹമീദിന്റെ കണ്ണുകൽ നിറഞ്ഞുവന്നു.. സ്നേഹവും ആത്മാർത്ഥതയും കൊണ്ടുള്ള കണ്ണുനീർ... ആരുമറിയാതെ അദ്ദേഹമതു തുടച്ചു.
ഡോക്ടർ പുറത്തേയ്ക്ക് പോയി...
”എന്തിനും തയ്യാറായി നിൽക്കുന്ന മക്കളും മരുമക്കളും... പിന്നെന്തിനാ ഉപ്പ പേടിക്കുന്നത് ..” അത് സഫിയയുടെ വാക്കുകളായിരുന്നു.
ശരിയാണ്
ഹമീദ് അവരെസംബന്ധിച്ച് ദൈവതുല്യനാണ്... ജന്മം നൽകിയ മാതാവും പിതാവും
അവരാണ് ജീവിതത്തിലെ വഴികാട്ടികൾ... വാപ്പാന്റെ അധ്വാനം ഉമ്മാന്റെ കരുതൽ
അതാണ് ഈ കുടുംബത്തിന്റെ കരുത്ത്... എത്രയോ കുടുംബങ്ങളിൽ ഇതേപോലെ പ്രായമായ
ഉമ്മയും വാപ്പായുമെല്ലാമുണ്ട്... എന്നിട്ടും എന്തേ വൃദ്ധസദനങ്ങൾ ഇവിടെ
പെരുകി വരുന്നു.. തിരക്കുപിടിച്ച ജീവിതത്തിൽ തങ്ങൾക്ക്
ജന്മംനൽകിയവരെപ്പോലും മറന്നുപോകുന്ന സമൂഹമാണിവിടെയുള്ളത്... ജനിച്ച
അന്നുമുതൽ ഉറക്കമിളച്ചിരുന്നു മക്കളെ നോക്കുന്നു.. കുഞ്ഞുങ്ങൾ കമിഴ്ന്നു
വീഴുന്നതും മുട്ടിലിഴയുന്നതും പല്ലുവരുന്നതും ക്ഷമയോടെ കാത്തിരിക്കുന്ന
രക്ഷകർത്താക്കൾ കൈപിടിച്ച് നടക്കാൻ പഠിപ്പിക്കുന്ന രക്ഷിതാക്കൾ.. സ്വയം
വാരിത്തിന്നുന്നതുവരെ ആഹാരം നൽകുന്ന കരങ്ങൾ ആ കരങ്ങളുടെ ഞരമ്പുകൾ
തെളിയുമ്പോൾ ഇല്ലാതാകുന്ന സ്നേഹം... ഇതല്ല നമുക്കാവശ്യം... ഉറ്റവരും
ഉടയവരുമുള്ളവർ തന്നെയാണ് വൃദ്ധസദനത്തിലുള്ളവർ... മക്കളെ വളർത്താൻ
എത്രത്തോളം കഷ്ടതകൾ അനുഭവിച്ചുവെന്ന് അവർ മനസ്സിലാക്കിവരുമ്പോഴേക്കും
അവരേയും അവരുടെ മക്കൾ ഇതുപോലെ വൃദ്ധസദനത്തിലാക്കിയിട്ടുണ്ടാവും...
കഷ്ടതയനുഭവിക്കുന്ന കാലത്ത് കൂടെയുണ്ടാവുമെന്നു കരുതുന്ന രക്ഷിതാക്കൾ
തന്നെയാണ് വിഡ്ഢികൾ.. ജീവിതകാലം മുഴുവൻ അധ്വാനിക്കുന്നത് മക്കൾക്കുവേണ്ടി..
അവസാനം ആ മക്കൾ തന്നെ നിഷ്കരുണം പടിയിറക്കുന്നു.. മാറണം ഈ രീതികൾ...
പുതുതലമുറയെങ്കിലും മാറി ചിന്തിക്കണം.. ജന്മംതന്നവരെ നിന്ദിച്ചാൽ ദൈവംപോലും
പൊറുക്കില്ല.. ഇപ്പോൾ താൽക്കാലിക ആശ്വാസം ലഭിക്കുമായിരിക്കും പക്ഷേ
അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് നരകതുല്യമായ ജീവിതമായിരിക്കും. എത്രയോ
അനുഭവങ്ങൾ നമുക്കു ചുറ്റും കാണാൻ സാധിക്കും.
ഡോക്ടർ
ചികിത്സയ്ക്കുള്ള പണം പോലും സ്വീകരിച്ചില്ല... ഹമീദ്ക്കയിൽ നിന്നും
പണംവാങ്ങാൻ എനിക്കാവില്ല... നമുക്ക് ഇനിയും കാണാം.... ഞാൻ... ഗോപിയെ
വിളിച്ചിരുന്നു... ഒരു കുറവും നിങ്ങൾക്കുണ്ടാകരുതെന്ന് പ്രത്യേകം
പറഞ്ഞിരുന്നു.
എല്ലാവരും പോകാൻ തയ്യാറായി.. വീൽച്ചെയർ കൊണ്ടുവന്നപ്പോൾ ഹമീദ് അതിൽ കയറാൻ കൂട്ടാക്കിയില്ല..
”എനിക്ക് നടക്കാം... ഫസലേ പിടിമോനേ എന്റെ കൈ..”
ഫസൽ
ഓടിയെത്തി ഉപ്പാന്റെ കൈപിടിച്ചു.. ഫസലിന്റെ കൈയ്യിൽ പിടിച്ച് ഹമീദ്
സാവധാനം കാറിനടുത്തെത്തി... ഡോക്ടറും പരിചരിച്ച നെയ്‌സുമാരും അവരെ കാറുവരെ കൂടെ ചെന്നു . എല്ലാവരും കാറിൽ
കയറി... യാത്രപറഞ്ഞു... കുറച്ചു സമയമേ അവർ അവിടെയുണ്ടായിരുന്നുവെങ്കിലും
എല്ലാവരുമായി നല്ലൊരു സ്നേഹബന്ധം സ്ഥാപിച്ചിരുന്നു..
ഹമീദിന്റെ
ക്ഷീണമൊക്കെ മാറിയിരുന്നു... അവർ വാഹനം മുന്നോട്ടെടുത്തപ്പോൾ
യത്തീംഖാനയിലെ രണ്ടുപേർ അവിടേയ്ക്ക് കടന്നുവന്നു. കാറിനുമുന്നിൽ
കൈകാണിച്ചു മാനേജറും പ്രിൻസിപ്പാളുമായിരുന്നു... അവർ ഓടിയെത്തി ഹമീദിന്റെ കൈപിടിച്ചു ...
ഞങ്ങൾ കോഴിക്കോട്ടങ്ങാടിയിലെ പല ഹോസ്പിറ്റലിലും പോയി... അവസാനം ഇവിടെയെത്തിയതാ...
എങ്ങോട്ടാ പോയതെന്നറിയില്ലല്ലോ... കൂടാതെ വാഹനസൗകര്യവും കുറവായിരുന്നേ...
ഇവിടേയ്ക്കാണ് വരുന്നതെന്നറിഞ്ഞില്ല...
അവരുടെ
സ്നേഹം ആത്മാർത്ഥ.... ഈ തിരക്കിനിടയിൽ ഹമീദിന്റെ അസുഖവിവരം അറിയാൻ അവർ
അന്വേഷിച്ച് എത്തിയിരിക്കുന്നു... ഹമീദ് അവരോട് പറഞ്ഞു...
എനിക്കൊന്നുമില്ല.. ചെറിയൊരു തലകറക്കം ഡോക്ടർ അപ്പോഴേ
പോകാൻ പറഞ്ഞതാ... പിന്നെ ഇവരുടെ നിർബന്ധം... അതാ താമസിച്ചത്.. പിന്നെ ഞാൻ
ഒരുദിവസം അങ്ങോട്ട് വരുന്നുണ്ട്... എല്ലാവ രേയും എനിക്ക് ഒന്നുകൂടി
കാണണം...”
അവരോട് യാത്ര
പറഞ്ഞ് കാർ മുന്നോട്ട് നീങ്ങി... അവർക്ക് അത്രയ്ക്ക് കടപ്പാട് ഹമീദിനോടും
കുടുംബത്തോടും ഉണ്ടായിരിക്കുന്നു... ഹമീദിന് വയ്യാതായപ്പോൾ അവിടുത്തെ
അന്നത്തെ പ്രോഗ്രാമെല്ലാം മാറ്റിവയ്ക്കുകയിരുന്നു. വിവരമറിയാതെ ആരും ഭക്ഷണം
പോലും കഴിക്കാൻ കൂട്ടാക്കിയില്ല... പിന്നെ കോഴിക്കോട് വന്ന് വിളിച്ചു നുണ പറഞ്ഞു... അല്ലെങ്കിൽ അവരാരും ഭക്ഷണം കഴിക്കില്ലായിരുന്നു ... അഫ്സയോടുള്ള സ്നേഹം... ആ
കുടുംബത്തോടുള്ള ആത്മാർത്ഥത... ഉറ്റവരില്ലാത്ത അവർക്ക് ഇവരൊക്കെയാണ്
എല്ലാം... അവർക്ക് എന്തേലും സംഭവിച്ചാൽ ഭക്ഷണമിറങ്ങുമോ... പ്രായമായവരും
കുട്ടികളുമെല്ലാമുണ്ട്... സമയത്ത് ഭക്ഷണം കഴിച്ചില്ലേൽ അത് അവർക്കും
ദോഷമല്ലേ... അതുകൊണ്ട് അവർ ഹമീദിനെ കണ്ടുപിടിക്കുന്നതിനു മുന്നേതന്നെ
വിളിച്ചു പറഞ്ഞു വേറേ കുഴപ്പമൊന്നുമില്ല സുഖമായിരിക്കുന്നെന്ന്..
അല്ലെങ്കിൽ ഉണ്ടാക്കിവച്ചതെല്ലാം പാഴാകില്ലേ... എന്തായാലും ഇനി കള്ളം
പറഞ്ഞതിൽ കുറ്റബോധത്തിന്റെ ആവശ്യവുമില്ല.. അല്ലാഹുവിന്റെ കാരുണ്യംകൊണ്ട്
അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ലല്ലോ... അവർ സംതൃപ്തിയോടെ അവിടെനിന്നു
യാത്രതിരിച്ചു..
ഹമീദും
കുടുംബവും ആറുമണിയോടുകൂടി വീടിനടുത്തെത്തി.. കുറച്ചു ദിവസമായി വീട് അടഞ്ഞു
കിടക്കുകയായിരുന്നു.. ഫസൽ ആദ്യം പോയി ഡോർ തുറന്നു... വാപ്പയെ നടക്കാൻ
സഹായിച്ചുകൊണ്ട് അൻവർ എത്തി. എല്ലാവരും വീടിനുള്ളിൽ കടന്നു... നാളെ
റഷീദിന് തിരികെ പോകണം.. അടുത്ത ദിവസം തന്നെ അൻവറിന് പുതിയ ജോലിയിൽ കയറുകയും
വേണം... എല്ലാം വളരെ പെട്ടെന്ന് കടന്നുപോയപോലെ തോന്നുന്നു...
”വാപ്പാ ഞാൻ നാളെ വെളുപ്പിനേ പോകും ...”
ഹമീദിന്റെ
ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.. കുറച്ചു ദിവസങ്ങളായി വളരെ
സന്തോഷത്തിലായിരുന്നു. റഷീദിന് തിരികെ പോകണമെന്നറിയാം... എന്നാലും മക്കൾ
തിരിച്ചു പോകുന്നുവെന്നു കേൾക്കുമ്പോഴുണ്ടാകുന്ന ഒരു വിഷമം.
”വണ്ടി ആരാ ഓടിക്കുന്നത്..”
”കുമാരന്റെ മോനേട് പറഞ്ഞിട്ടുണ്ട്... അവന് ടാക്സി ഓടിച്ച് നല്ല ശീലമല്ലേ...”
”ശരിയാ...”
”ഈ
വണ്ടി അവൻതന്നെ ഓടിക്കാമെന്ന് ഏറ്റിരിക്കുകയാണ്... ഇവിടുത്തെ കാര്യവും
നടക്കും പുറത്ത് നല്ല ഓട്ടം കിട്ടിയാൽ പോവുകയും ചെയ്യാമല്ലോ...” കുമാരന്റെ
കുടുംബത്തിന് അതൊരു സഹായവുമായിരിക്കും.
തങ്ങൾഇവിടെ
താമസമായപ്പോൾ മുറ്റം ചെത്താനും മറ്റു ജോലികൾക്കുമായി വന്ന പ്രായമായ
മനുഷ്യനാണ് കുമാരൻ.. അദ്ദേഹത്തിന് ഒരേയൊരു മകൻ ജിഷ്ണു.. ടാക്സി ഓടിച്ചു
ജീവിക്കുന്നു... അടുത്തകാലത്തായി അവൻ ഓടിച്ചിരുന്ന ടാക്സി ഉടമ വിറ്റു.
ഇപ്പോൾ കൂലിക്കോടിക്കും... ഇതാകുമ്പോൾ വീടിനടുത്തല്ലേ... പിന്നെ
ചെക്കനെക്കുറിച്ച് ആർക്കും മോശം അഭിപ്രായമൊന്നുമില്ല.. കുടിയോ വലിയോ..
വൃത്തികെട്ട കൂട്ടോ ഇല്ല..
അന്നത്തെ
ദിവസം എല്ലാവരും നേരത്തേ കിടന്നു.. യാത്രാക്ഷീണം എല്ലാവർക്കുമുണ്ടായിരുന്നു.
പുലർച്ചെ 3 മണിക്ക് തന്നെ ജിഷ്ണു വീട്ടിലെത്തി... എല്ലാവരും
ഉണർന്നിട്ടുണ്ടായിരുന്നു. വാപ്പയെ കെട്ടിപ്പിടിച്ചു അനുഗ്രഹം
വാങ്ങി... ഉമ്മാനെ ചേർത്തുനിർത്തി ഉമ്മവച്ചു... മകളെയെടുത്ത് നെറുകയിൽ
ചുംബിച്ചു... വേർപിരിയലിന്റെ വേദന... എല്ലാവരുടേയും കണ്ണുകൾ
നിറഞ്ഞിരിക്കുന്നു.. നല്ലതിനുവേണ്ടിയല്ലേ പോകുന്നത്.. തങ്ങൾക്കുവേണ്ടിയല്ലേ
അവൻ ഈ പ്രവാസം ആരംഭിച്ചത്.. എന്നുള്ള ഒരു സമാധാനം... നിറകണ്ണുകളോടെ...
എല്ലാവരും അവനെ യാത്രയാക്കി. കൂടെ ഫസലും അൻവറും... വാഹനം ഗേറ്റ് കടന്ന്
റോഡിലേയ്ക്ക് പ്രവേശിച്ചു....
തുടർന്നു വായിക്കുക അടുത്ത ഞായറാഴ്ച്ച 29 12 2019
ഷംസുദ്ധീൻ തോപ്പിൽ 22 12 2019
ഷംസുദ്ധീൻ തോപ്പിൽ 22 12 2019
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ