സ്ത്രീ പുരുഷ ബന്ധം
പവിത്രമെന്ന് കരുതുന്ന നമ്മുടെ നാട്ടില്‍ യുറോപ്യന്‍സിനെ പോലും നാണിപ്പിക്കും വിധം
നമ്മുടെ തലമുറയുടെ പരസ്യ വൈകൃതം രഹസ്യങ്ങള്‍ പരസ്യമാക്കി ആഘോഷമാക്കുന്ന നമ്മുടെ
തലമുറയുടെ പോക്ക് എവിടെ ചെന്നവസാനിക്കും എന്‍റെ ദൈവമേ......
Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
16.9.12
-:ഓപോള്‍:-
പ്രതീക്ഷകള്‍ക്ക് സുഖമുള്ളൊരു
ഗന്ധമുണ്ടെങ്കില്‍ കാത്തിരിപ്പിന് വേദനയുടെ ഗന്ധമുണ്ടെന്നതാണ് എന്‍റെ പിന്നിട്ട
വഴികളിലെ അനുഭവമെന്നെ പഠിപ്പിച്ചത്....
യാദ്യശ്ചികതയുടെ
മേല്‍മുണ്ട് വാരി പുണര്‍ന്ന് ഒരിക്കെ എന്‍റെ അരികിലേക്ക് വന്ന സ്നേഹ കവചമണിഞ്ഞ
എന്‍റെ കൂട്ടുകാരിയെ കാലം എന്നില്‍നിന്ന് അകറ്റിയിട്ട് വര്‍ഷം പലത്
കഴിഞ്ഞിരിക്കുന്നു......
ദൈവമേ
ഇന്നവര്‍ ജീവിച്ചിരിപ്പുണ്ടോ? അതോ
മരിച്ചുവോ?....
വേദനയോടെ
ഓര്‍ത്ത്‌എടുക്കാന്‍ ശ്രമിക്കുമ്പോഴും ഹൃദയത്തില്‍ അവര്‍ക്കുള്ള സ്ഥാനം പവിത്രമായി
ഇന്നും തുടര്‍ന്നു പോവുന്നു എന്നുള്ളത് വിചിത്രമല്ല വസ്തുതയാണ്.
ജീവിതത്തില്‍
ലക്ഷ്യങ്ങള്‍ നേടാനുള്ള എന്‍റെ ശ്രമത്തിന്‍റെ ഭാഗമായി പ്രതീക്ഷിക്കാതെ
എത്തപെട്ടമരുഭൂമി വാസം മടുത്തെന്ന് തോന്നിയപ്പോ തിരിച്ച് ജന്മ നാട്ടില്‍ സ്ഥിരത
നേടി........
പഴയ
കാല ഓര്‍മകളില്‍ എത്ര മറക്കാന്‍ ശ്രമിച്ചിട്ടും മറക്കാന്‍ കഴിയാത്ത ഒരു മുഖം.....
മരുഭൂമി
വാസ തുടക്കം എന്നെ വല്ലാതെ അലട്ടിയിരുന്ന മുഖം....
ഒടുവില്‍
കൂട്ടുകുടുംബത്തെ തന്നെ മറക്കേണ്ടി വരുന്ന ഘട്ട മെത്തിയപ്പോ ഹൃദയ ബന്‍ധങ്ങള്‍ ഹൃദയ
ചെപ്പിലിട്ട് കൊട്ടി അടക്കേണ്ടി വന്ന ഹത ഭാഗ്യന്‍റെ റോള്‍.......
മോനു
എന്നെ "ഒപോള്‍" എന്ന് വിളിചാമതിട്ടോ...
തുടക്ക
പരിചിതം ഹൃദയത്തില്‍ ഏറ്റപ്പോ എന്നിലും വയസ്സുള്ള അവരുടെ ആദ്യ റിക്കൊസ്റ്റ്....
എനിക്കിഷ്ടായി
ആ വിളിയില്‍ ഞങ്ങള്‍ അനുഭവിച്ച സ്നേഹത്തിന്‍റെ ഊഷ്മളത അതീതമായ വാക്കുകളായിരുന്നു....
സമയം
പുലര്‍ച്ചേ ആറുമണിയോടടുക്കുന്നു കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോം
ആള്‍തിരക്കിനിടയില്‍ ആദ്യ യാത്രയുടെ പരിഭവം മുഖത്ത് പ്രകട മായിരുന്നെന്ന് തോന്നും
വിധം കയ്യിലൊരു ഫയലും പിടിചുള്ള എന്‍റെ നില്‍പ്പ് കണ്ടിട്ടെന്ന പോലെ അരികിലേക്ക്
ഇളം തെന്നല്‍ പോലെ അവര്‍ വന്നു
ഏകദേശം
മുപ്പതിനോടടുത്ത പ്രായം കുലീനതയുടെ പ്രൌഡി വിളിച്ചോദും വിധം സുന്ദരിയും സുമുഖിയും
ആയിരുന്നു അവര്‍.......
ഒരുതവണ
മുഖത്തെക്കൊന്നു നോക്കിയാല്‍ ഒന്ന് കൂടെ നോക്കിപോവുന്ന മുഖ ലാവണ്യം
അവരില്‍
പ്രകടമായിരുന്നു.
മോന്‍
എങ്ങോട്ടാ സംശയത്തോടെ മുഖത്തേക്ക്നോക്കിയാ എന്നോട് അതെ മോനോട് തന്നെ.... കൊച്ചി
വരെ.... ആദ്യ യാത്രയാ അല്ലെ ചമ്മലോടെ എന്‍റെ പ്രതികരണം അതെ......
ഒപോളുമായുള്ള
സൗഹൃദ തുടക്കം അതായിരുന്നു. സ്നേഹ കരുതലെന്തെന്ന്‍ അറിഞ്ഞ നാളുകള്‍....
.
ചെറുപ്രായത്തില്‍
അച്ചനെ നഷ്ടപെട്ട എനിക്ക് അമ്മ മാത്രമായിരുന്നു എല്ലാം പ്രാരാബ്ദങ്ങള്‍ക്ക്
നടുവില്‍ അമ്മയുടെ സ്നേഹം നഷ്ടപ്പെട്ട നാളുകള്‍
അനാദനെന്ന
വിളിപ്പേരില്‍ അനാദാലയത്തില്‍ താമസം സ്നേഹത്തിന് പകരം
പല പല
മുഖങ്ങളിലെ നിസന്ഗത കണ്ടു വളര്‍ന്ന നാളുകള്‍ കൊതിച്ചിരുന്നു പലപ്പോഴും ഒരുനുള്ള്
സ്നേഹം.....
ആദ്യ
ഇന്‍റര്‍വിയു പരാജയം ഒപോളിന്‍റെ ആത്മ വിശോസത്തില്‍ പുതിയ ജോലിയുടെതുടക്കം
സന്തോഷകരമായ ഞങ്ങളുടെ നാളുകള്‍ക്ക് അല്പായുസേ ഉണ്ടായുള്ളു എന്ന വേദന....
നഷ്ടപെട്ട
മൊബൈല്‍ സിമ്മില്‍ മറഞ്ഞു പോയ നമ്പര്‍ നഷ്ടപ്പെടുത്തിയത് സ്നേഹത്തിന്‍റെ ഒരുപിടി
നല്ല സ്വപ്നങ്ങള്‍......
നഷ്ടങ്ങള്‍ക്ക്
വില അറിയുമ്പോഴേക്കും അവയെ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അകലത്തിലാണെന്ന സത്യം
പലപ്പൊഴും നമ്മള്‍ വിസ്മരിക്കുന്നു.....
ഏകദേശം നാലു വര്‍ഷത്തോട് അടുക്കുന്നു സ്നേഹ നിധിയായ ഒപോളിനെ എന്നരികില്‍ നിന്ന് ദൈവം അകറ്റി നിര്‍ത്തിയിട്ട്
ഒരിക്കല്‍ കണ്ടെത്തും എന്ന പ്രതീക്ഷക്ക് അറുതി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..
നല്ല നാളുകളില്‍ പലപ്പൊഴും വീട് വെച്ച സ്ഥലത്തെ കുറിച്ചു പറയുമായിരുന്നു പല തവണ വിളിച്ചിരുന്നെങ്കിലും
ഒരിക്കല്‍ പോലും വീട്ടില്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ലന്നത് ഇന്നു ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു...
നിഷ്കളങ്ക സൌഹൃദം ദൈവം കൈവിടില്ലന്നുള്ള വിശ്വാസം മുറുകെ പിടിച്ച്
ഒപോളിന്‍റെ വീട് നില്‍ക്കുന്ന സ്ഥലത്തെ ഏകദേശ ധാരണ വെച്ച് കാലത്ത് യാത്ര തുടര്‍ന്നു...
ഹൃദയമിടിപ്പിന് വേഗത കൂടിക്കൂടി വരുന്നു ദൈവമേ കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍....
ഒരുപാട് അലഞ്ഞു ഒടുവില്‍ലക്‌ഷ്യം കണ്ടെത്തിയത് നഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ വീണ്ടെടുത്തായിരുന്നു
വിറയാര്‍ന്ന കൈവിരല്‍ ഫോണ്‍ പാഡില്‍ നമ്പറിനായി പരതി ഒടുവില്‍ മറുതലക്കല്‍
ഇനി ഒരിക്കലും കേള്‍ക്കില്ലന്നു കരുതിയ സ്ത്രീ ശബ്ദം...
ഏകദേശം നാലു വര്‍ഷത്തോട് അടുക്കുന്നു സ്നേഹ നിധിയായ ഒപോളിനെ എന്നരികില്‍ നിന്ന് ദൈവം അകറ്റി നിര്‍ത്തിയിട്ട്
ഒരിക്കല്‍ കണ്ടെത്തും എന്ന പ്രതീക്ഷക്ക് അറുതി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..
നല്ല നാളുകളില്‍ പലപ്പൊഴും വീട് വെച്ച സ്ഥലത്തെ കുറിച്ചു പറയുമായിരുന്നു പല തവണ വിളിച്ചിരുന്നെങ്കിലും
ഒരിക്കല്‍ പോലും വീട്ടില്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ലന്നത് ഇന്നു ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു...
നിഷ്കളങ്ക സൌഹൃദം ദൈവം കൈവിടില്ലന്നുള്ള വിശ്വാസം മുറുകെ പിടിച്ച്
ഒപോളിന്‍റെ വീട് നില്‍ക്കുന്ന സ്ഥലത്തെ ഏകദേശ ധാരണ വെച്ച് കാലത്ത് യാത്ര തുടര്‍ന്നു...
ഹൃദയമിടിപ്പിന് വേഗത കൂടിക്കൂടി വരുന്നു ദൈവമേ കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍....
ഒരുപാട് അലഞ്ഞു ഒടുവില്‍ലക്‌ഷ്യം കണ്ടെത്തിയത് നഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ വീണ്ടെടുത്തായിരുന്നു
വിറയാര്‍ന്ന കൈവിരല്‍ ഫോണ്‍ പാഡില്‍ നമ്പറിനായി പരതി ഒടുവില്‍ മറുതലക്കല്‍
ഇനി ഒരിക്കലും കേള്‍ക്കില്ലന്നു കരുതിയ സ്ത്രീ ശബ്ദം...
12.9.12
9.9.12
-:ദിനചര്യ:-
ദിനങ്ങള്‍ ചര്യകള്‍ക്ക് വഴിമാറുന്നു.ചര്യകള്‍ ദിനങ്ങള്‍ക്ക്
വഴി മാറുന്നതും കാത്ത് പ്രത്യാശയോടെ തെന്നി വീഴാതെ നടന്നു നീങ്ങുന്നു. ഈ പാവം
വിനീതന്‍.....
2.9.12
-:പെടാ പാട്:-
ജീവിതം
ജീവിച്ചു തീര്‍ക്കാനുള്ള പെടാ പാടില് കഷ്ട നഷ്ടങ്ങള്‍ക്ക് എന്തു പ്രസക്തി അല്ലെ........
1.9.12
-:ലക്ഷ്യം ഒന്ന് ചിന്തകള്‍ പലത്:-
എത്ര എത്ര
മുഖങ്ങള്‍ ദിനം പ്രതി നമ്മുടെ കണ്‍ മുന്‍പിലൂടെ കടന്നു പോകുന്നു. സന്തോഷവും
സങ്കടവും അവരുടെ മുഖങ്ങളില്‍ മിന്നി മറയുന്നത് നമ്മുടെ ശ്രദ്ധയില്‍ പെടാറില്ലേ....
ഒരു മെഗാ
പരമ്പരകുള്ള കഥകള്‍ വായിച്ചെടുക്കാം നമുക്ക് ആ മുഖങ്ങളില്‍ നിന്ന്. യാത്രകളില്‍
അത്തരം മുഖങ്ങള്‍ തേടാറുണ്ട് ഞാന്‍ അത് കൊണ്ട് തന്നെ ചില മുഖങ്ങള്‍ എന്‍റെ
ചിന്തകളെ ആയത്തില്‍ സ്പര്‍ശിക്കാരുണ്ട്
മുഖങ്ങളില്‍
മിന്നിമറയുന്ന ഭാവങ്ങള്‍ ചിലപ്പോ വേദനകളുടെ പര്യായമാവാം മറ്റു ചിലപ്പോ
പ്രതീക്ഷയുടെ പുഞ്ചിരിയാവാം ചിലനേരങ്ങളില്‍ വിശപ്പിന്‍റെ വിളികളുമാവാം.....
ദിനങ്ങളില്‍
സ്ഥിരത സ്ഥിരം ജോലി ഉള്ളവര്‍ക്ക്.അവരുടെ മുഖങ്ങളില്‍ അന്നേദിവസം ചെയ്യേണ്ട
നൂലാമാലകള്‍ അതുമാത്രമോ എത്ര കാലമായി ഒരേ കാര്യങ്ങള്‍ പിന്തുടരുന്നു എന്നെങ്കിലും
ഇതില്‍ നിന്നും ഒരു മോചനം എന്ന ഭാവമാവാം
ദു:ഖകരം
മറ്റൊന്നാണ് ജോലി തിരയല്‍ എന്നുമത് ആവര്‍ത്തിക്കുന്നു ചിലര്‍ക്ക് പ്രതീക്ഷ
മറ്റുചിലര്‍ക്ക് നിരാശയുടെ മൂടുപട ഭാവം മുഖങ്ങളില്‍ മിന്നി മറയുന്നത് കാണാം
നമ്മുടെ
മുഖഭാവങ്ങള്‍ എല്ലാം ഒന്നാവുന്നത് എപ്പോഴാണെന്ന് നമ്മള്‍ ചിന്തിചിട്ടുണ്ടോ
വിശപ്പിന്‍റെ വിളി വരുമ്പോള്‍ ഒരു ചാണ്‍ വയര്‍ അതാണല്ലോ നമ്മുടെയൊക്കെ
പെടാപാടിന്‍റെ ഏക ലക്ഷ്യം.....അതിനു വേണ്ടിയല്ലേ മനുഷ്യന്‍ രക്ത ബന്തങ്ങളുടെ വിലയെ
പിഴുതെറിയുന്നത് ചോര ചോരയെ തന്നെ മറന്നുല്ലസിക്കുന്നത്......
20.8.12
-: നിഴല്‍കൂട്ട് :-
വഴി വക്കില്‍
വെച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ്
നഷ്ടപെട്ട
എന്‍റെ കൂട്ടുകാരനെ കണ്ടു മുട്ടി.അത് തികച്ചും യാദൃശ്ചിക മായിരുന്നു എന്ന്
പറയുന്നതാവും കൂടുതല്‍ ശരി. തിരക്കിട്ട ജീവിതത്തിനിടയില്‍ സൗഹൃദങ്ങള്‍ കൊഴിഞ്ഞ്
പോവുന്നത് അറിയാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം നഷ്ടങ്ങള്‍ മാത്രമായിരുന്നു
എന്‍റെ കൂട്ട്.....
ബിസ്സ്നസ്സില്‍
കോടികള്‍കൊയ്യുമ്പോഴും ഹൃദയം കൊണ്ട് ഞാന്‍ പാപ്പരായിരുന്നു എന്ന് വേണം പറയാന്‍ പണം
അത് മാത്രമായിരുന്നു അതുണ്ടെങ്കില്‍ എന്തും കൈപിടിയില്‍ അതായിരുന്നു എന്‍റെ ചിന്ത
പിന്നീട്
ഞാന്‍ അറിഞ്ഞു പണം കൊടുത്താലും കിട്ടാത്തത് ഭൂമിയില്‍ പലതുമുണ്ടെന്ന് അതറിയാന്‍
ഞാന്‍ ഒരുപാട് വൈകി എന്ന് മാത്രം.....
ദൃതിയുള്ള
യാത്രക്കിടയില്‍ വണ്ടി ബ്രേക്ക് ഡോണ്‍ ആയി വഴിയില്‍ കിടന്നു എത്ര ശ്രമിച്ചിട്ടും
വണ്ടി പിണങ്ങിക്കിടക്കുക തന്നെ.കാറില്‍ നിന്ന് ഇറങ്ങി തൊട്ടടുത്ത് വര്‍ക്ക് ഷോപ്പ്
ഉണ്ടെന്നറിഞ്ഞ് അത് തേടി നടന്നു ഇളം വെയില്‍ എന്നെ തഴുകി പതിയെ കടന്നുപോയി
ശരീരത്തിന് ഒരു സുഖമുള്ള അനുഭൂതി......
ഓര്‍മ്മകള്‍
എന്നെ ബാല്യത്തിലേക്ക് കൊണ്ടുപോയി അമ്മ എന്നും എന്നെ ഇളം വെയില്‍ കൊള്ളിക്കുമായിരുന്നു ഒരിക്കെ
ജിജ്ഞാസ കൂടി അമ്മയോട് എന്തിനാ അമ്മെ ഇങ്ങിനെ വെയില്‍
കൊള്ളിക്കുന്നത്.മോനുട്ടാ അത് നല്ലതാ പിന്നെ അമ്മ എന്തൊക്കെയോ പറഞ്ഞു അന്ന്
അതോന്നും മനസ്സിലായില്ല. പിന്നീട് കാലങ്ങള്‍ എത്ര കഴിഞ്ഞു അതിന്‍റെ പൊരുള്‍
അറിയാന്‍........
ശരീരത്തിന്
ആവശ്യമായ വിറ്റാമിന്‍-ഡി- ഉല്‍പാദിപ്പിക്കുന്നത്
ഇളംവെയില്‍
ആണെന്ന്
ബാല്യത്തിലെ
വെയില്‍ സമ്മാനിച്ചതാണ് എനിക്കാ കൂട്ടുകാരനെ ഞാന്‍ എവിടെ പോയാലും എനിക്കൊപ്പം
വരുന്ന എന്‍റെ കൂട്ടുകാരന്‍.അവനെ കാണണമെങ്കില്‍ ഇളം വെയില്‍ വേണമെന്ന് മാത്രം
ഒരിക്കല്‍ പോലും കാര്‍മേഘങ്ങള്‍ ഉള്ളപ്പോ അവനെ കണ്ടില്ല അത് കൊണ്ട് തന്നെ ഇളം
വെയിലിനെ എന്‍റെ കൂട്ടിന്‍റെ ഗണത്തില്‍ കൂട്ടിയെന്ന് പറയാം....
ബാല്യം
വിട്ട് കൌമാരവും. കൌമാരം വിട്ട് യൌവ്വനവും എന്‍റെ സൗഹൃദത്തിന് വേണ്ടി കാത്തു
നിന്നില്ല.നഷ്ടങ്ങള്‍ക്ക് വേഗത കൂടി ലാഭങ്ങള്‍ക്ക് വേഗത കുറഞ്ഞു അതെന്നില്‍
മാറ്റങ്ങള്‍ കൊണ്ടെത്തിച്ചു
ജീവിതത്തിന്‍റെ
വേഗത അവസാനം എന്നെ കൊണ്ടെത്തിച്ചത് എന്‍റെ സുഹൃത്തിന്‍റെ നേര്‍ക്ക് നേരെയുള്ള
നിര്‍ത്തമായിരുന്നു അവന്‍റെ മുഖത്തെ പരിഹാസം നിന്‍റെ സമയം അടുത്തെന്ന
മുന്നറീപ്പ്......
ഒടുവില്‍ തളര്‍ന്നു വീഴുമ്പൊ പിന്നിട്ട വഴികളില്‍ നഷ്ടപെട്ടത് പെറുക്കി
എടുക്കാന്‍ ഒരു ശ്രമം നടത്താം എന്നു വെച്ചാല്‍ അതു വെറും വ്യഥാ സ്വപ്നമാണെന്ന്
അറിയുമ്പോ ഹൃദയത്തിന്‍റെ നീറ്റല്‍ വാക്കുകള്‍ക്ക് അതീതമെത്രേ......
8.8.12
-:നഷ്‌ട സൗഹൃദം:-
തിരക്കുകള്‍
സൗഹൃദങ്ങളെ മുറിവേല്‍പ്പിക്കുന്നു. അത് നീറ്റു കക്കയെ പോലെ മറ്റുള്ളവരെ നീറ്റി
കൊണ്ടേ ഇരിക്കുന്നു ഉണങ്ങാത്ത മുറിവിന്‍റെ ഭാരവും പേറി ഒരു പാവം സുഹൃത്ത്........
7.8.12
-:ഹാപ്പി അല്ല BIRTHDAY:-
പ്രിയ
മിത്രങ്ങളെ ഓഗസ്റ്റ് എട്ട് സ്നേഹമതിയായ എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും
ഞാന്‍ ഭൂമിയിലേക്ക് ജന്മമെടുത്ത ദിവസം.
വര്‍ഷങ്ങള്‍
എത്ര കഴിഞ്ഞിരിക്കുന്നു പിന്നിട്ട വഴികളില്‍ ഞാന്‍ എന്ത് നേടി എന്ന് ഒരു പുനര്‍
വിചിന്തനം നടത്തേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു എന്ന് എനിക്ക്
തോന്നായ്കയല്ല.ലക്ഷിയത്തിനു വേണ്ടിയുള്ള എന്‍റെ കുതിപ്പില്‍ പല തവണ
കാലിടറി എന്നിട്ടും ഞാന്‍ സധൈര്യം പിടിച്ചു കയറി.ഏറ്റവും വിചിത്രം
മറ്റൊന്നായിരുന്നു സ്വന്തമെന്ന് കരുതി കൂടെ കൂട്ടിയവര്‍ ആപല്‍ ഘട്ടത്തില്‍ തള്ളി
പറയാന്‍ വെമ്പല്‍ കൊണ്ടു അതില്‍ അവര്‍ ആനന്തം കണ്ടെത്തി......
നിഷ്കളങ്കത
മറ്റുള്ളവര്‍ക്ക് ഞാനൊരു കളിപ്പാട്ടമായി.മിത്രങ്ങളെന്ന് കരുതിയവര്‍ ഞാന്‍ പോലും
അറിയാതെ ശത്രുക്കളായി. ചെറുപ്രായത്തില്‍ കുടുംബ ഭാരം തലയിലേറ്റപെട്ട ഹത ഭാഗ്യന്‍റെ
റോള്‍ ആയിരുന്നു ജീവിതത്തില്‍ ഉട നീളം എന്നെ വേട്ടയാടിയത്. ജോലി എനിക്ക് നേരം
പോക്കായിരുന്നില്ല കുടുംബം പോറ്റാനുള്ള ഒരു ഉപാധിയായിരുന്നു.അത് കൊണ്ട് തന്നെ
കഷ്ടതകള്‍ എന്‍റെ കൂടപ്പിറപ്പായി എന്നതാണ് സത്യം.
വര്‍ഷങ്ങള്‍ക്ക്
മുന്‍പ് തുടങ്ങിയ എന്‍റെ യാത്ര അറ്റ മില്ലാത്ത കടല്‍ പോലെ യാണോ എന്ന് എനിക്ക്
പലപ്പോഴും തോന്നാഴ്‌കയല്ല. അപ്പോഴൊക്കെയും പ്രതീക്ഷകള്‍ എന്നെ ജീവിക്കാന്‍
പ്രേരിപ്പിച്ചു നഷ്ട ഘട്ടത്തില്‍ പലപ്പൊഴും മരണം മുന്നില്‍ കണ്ടു.മരണഭയം വീണ്ടും
ജീവിക്കാന്‍ പ്രേരിപ്പിച്ചു....
ജീവിത
യാത്രയില്‍ പലപ്പൊഴും എന്‍റെ കൂട്ട് എന്‍റെ വേദനകള്‍ മാത്രമായിരുന്നു പങ്കു
വെക്കുന്നതിനു പകരം പരിഹാസങ്ങള്‍ കൊണ്ട് എന്നെ മൂടാന്‍ എനിക്ക് ചുറ്റും കഴുകന്‍
കണ്ണുകളോടെ സൗഹൃദയങ്ങള്‍ മത്സരിച്ചു അവര്‍ക്കിടയില്‍ കഴുകന്‍ കണ്ണുകളില്‍ നിന്ന്
രക്ഷ നേടാന്‍ അമ്മ കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിക്കും പോലെ ഞാന്‍ ഒരു
ഒളി ശ്രമം നടത്തി നല്ലതിനായിരുന്നു എന്നതാണ് എന്‍റെ ന്യായം.....
എന്‍റെ
ഭയം ജന്മദിനത്തെയായിരുന്നു ഭൂമിയിലെ എന്‍റെ ജീവന്‍റെ തുടിപ്പ് നിലയ്ക്കുന്ന ദിനം
എണ്ണപെട്ടതിന്‍റെ ഒരു ദിവസം കൂടി സമാഗതമായിരിക്കുന്നു. എനി എത്ര നാള്‍ എനി എത്ര
നാള്‍ എനി എത്ര നാള്‍....... അറിയായ്കയല്ല നിമിഷ നേരം കൊണ്ട് തീര്‍ന്നു പോകാവുന്ന
ഒന്നാണ് എന്‍റെ ജീവന്‍ എന്ന്
നമ്മള്‍
ഓരോരുത്തരും ആഘോഷിക്കുന്ന BIRTHDAY എല്ലാവരും സന്തോഷങ്ങള്‍ പങ്ക് വെക്കുന്ന ഈ
ദിവസത്തെ നമ്മള്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് നമ്മള്‍കാണുന്ന
ആഘോഷങ്ങളില്‍ നിന്നും വെക്തമാകുന്നത്.......
ജീവന്‍റെ
അകലം ഭൂമി വിടുന്ന സമയത്തിന് വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍
പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍......
30.7.12
-:വൃതം സുഹൃത്തിന്‍റെ വെള്ള കൊതി:-
റംസാന്‍ വൃതം
മനുഷ്യ മനസ്സുകളില്‍ നന്മയുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നു നല്ലത് മാത്രം
ചിന്തിക്കുകയും നല്ലതിനെ മാത്രം പ്രോത്സായിപ്പിക്കുകയും ചെയ്യുന്ന നന്മയുടെ മാത്രം
മാസം [ഈ കാലഘട്ടം അത് എത്ര മാത്രം ശരി എന്നത് ചോദ്യ ചിന്നമാണ്] വര്‍ഷത്തില്‍
പതിനൊന്ന് മാസം കണ്ണില്‍ കണ്ടതെല്ലാം വലിച്ചു വാരി തിന്നുന്ന നമ്മള്‍ [നമ്മെ
കടിക്കാത്തതെല്ലാം] ഒരു മാസം വൃതമെടുത്തു ഭക്ഷണം മിതപ്പെടുത്തി ശരീരത്തെ
പുഷ്ടിപ്പെടുത്തു.
[എല്ലാവരുടെയും
കാര്യമല്ലട്ടോ ഏതു നല്ല അരിയിലും ഉണ്ടാവുമല്ലോ കരടുകള്‍]
ഭക്ഷണ
പ്രിയനായ എന്‍റെ സുഹൃത്തിന്‍റെ രസകരമായ കഥ പറയാം വീട്ടുകാരെ പേടിച്ച്
വൃതമെടുക്കുന്ന അവന്‍ എങ്ങിനെഎങ്കിലും വൈകുന്നെരമാവാനുള്ള വെപ്രാളത്തിലായിരിക്കും വൈകുന്നേരംആറിന് ഓഫീസില്‍നിന്ന് ഇറങ്ങിയാല്‍ വീട് എത്തുന്നതിനു മുന്‍പേ ഒരുദിവസത്തെ
വൃതത്തിന് വിരാമമാവും.സ്ഥിരം യാത്രക്കിടയില്‍ വൃതമുള്ള യാത്രക്കാര്‍ക്ക് നാരങ്ങ
വെള്ളം കൊടുക്കുന്ന സ്ഥല മെത്തുന്നതും കാത്തിരിക്കുന്ന അവന് ഒരു ദിവസം
പോലും വെള്ളം കിട്ടിയില്ല. അവന്‍ കയറുന്ന ബസ്സ് അവിടം നിര്‍ത്താതെ യാത്ര
തുടര്‍ന്നു നിരാശയോടെ അവന്‍ വീട് പിടിക്കും ഇത് പതിവ് സംഭവമായി ഞങ്ങളുടെ
കളിയാക്കലില്‍ അവന് വാശി മാത്രം ബാക്കിയായി ഒടുവില്‍ ഞങ്ങളുടെ മുട്ടിപ്പായ
പ്രാര്‍തന ദൈവം കേക്കുമോ ആവോ ഞങ്ങള്‍ പ്രാര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു കൂടെ
നിങ്ങളും കൂടുന്നോ? കിട്ടും കിട്ടാതിരിക്കില്ല വിശ്വാസം അതല്ലേ എല്ലാം........
26.7.12
-:കൂട്ടുകാരി........
മറക്കാന്‍
ശ്രമിക്കും തോറും മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന അകാലത്തില്‍ പൊലിഞ്ഞു പോയ എന്‍റെ
പ്രിയ കൂട്ടുകാരി നിനക്കും എനിക്കും
ഹൃദയ രക്തം കൊണ്ട് കവിത
കുറിച്ചിരുന്ന നന്ദിതയുടെ കവിതകള്‍ ഒത്തിരി ഇഷ്ടമായിരുന്നില്ലേ ഇടക്കൊക്കെ നീ
പറ
യുമായിരുന്നില്ലേ വരികളിലെ തീവ്രത എന്നെ മാടി വിളിക്കും പോലെ ഒരു തോന്നലെന്ന്
ചിരിച്ചു തള്ളിയ ഹത ഭാഗ്യനായ ഞാന്‍ അറിഞ്ഞില്ല എന്നെന്നേക്കുമായി നീ എന്നില്‍
നിന്ന് അകന്നു
മാറുമെന്ന്
ഒരിക്കലും തിരിച്ചു വരാത്ത ലോകത്ത് നിന്ന് നീ
ചിരിക്കുന്നു
പെണ്‍
മനസ്സ് അറിയാത്ത വിഡ്ഢിയായ ഈ ഉള്ളവനെ നോക്കി
കൂട്ടു കാരിയെ പറിച്ചെറിഞവന്‍ കടന്നു
പോവുന്നു മറ്റൊരു കൃഷ്ണനായി അറിഞ്ഞില്ല കൂട്ടുകാരി അതു വെറും കൃഷ്ണ ലീലയായിരുന്നു
എന്ന്.
നീയും ഞാനും
അറിഞ്ഞു വന്നപ്പോഴേക്കും നഷ്ടം ഈ
കൂട്ടുകാരനും എല്ലാം പറയാറുള്ള എന്‍റെ കൂട്ടുകാരി മറച്ചു വെച്ച പ്രണയത്തിന്‍റെ വില
നിന്‍റെ ജീവനായിരുന്നില്ലേ......
നഷ്ട സൗഹൃദം തന്നവരുടെ
കൂട്ടത്തില്‍ എന്‍റെ കൂട്ടുകാരി താങ്കളും......
വീണ്ടും
ഓര്‍മകള്‍ക്ക് വേഗത.....
പ്രിയ
കൂട്ടു കാരി താങ്കള്‍ നിരാശയുടെ മൂട് പടം വലിച്ചെറിഞ്ഞ് ദൃഡതയുടെ മേല്‍മുണ്ട്
വാരിപുണരുന്നതും കാത്ത് മഴയെ തേടുന്ന വേഴാമ്പലിനെ പോലെ കാത്തിരിപ്പൂ ഞാന്‍. പ്രതീക്ഷകള്‍ നിലനില്‍പ്പിന്‍റെയും തകര്‍ച്ചയുടേയും പ്രതീകമാണെന്ന് അറിയായ്കയല്ല.......ചിലപ്പോ
നമുക്കും തോന്നാറില്ലേ ഒരു നിമിഷം കൊണ്ട് എല്ലാം അങ്ങ് തീര്‍ക്കണമെന്ന്.......
പ്രിയ
സുഹൃത്തെ താങ്കള്‍ ഇത്ര പെട്ടന്ന് നിരാശയുടെ മൂട് പടം വലിച്ചെറിയുമെന്നു
കരുതിയില്ല കാത്തിരുപ്പുകള്‍ക്ക് ഒരു ദിവസം
പ്രതീക്ഷയുടെ നറുമണം കിട്ടുമെന്ന് ഇന്നെനിക്ക് വെക്തമായി. ദൃഡതയുടെ മേല്‍മുണ്ട്
മന്ത മാരുതന്‍റെ തഴുകലില്‍ അടര്‍ന്നു പോവാതെ നോക്കണേ.....
സന്തോഷം
സന്തോഷം ഒരുപാട് സന്തോഷം അറിയായ്കയല്ല അവസാനം കണ്ണ്നീരാണ് പ്രതി വിഥി
എന്ന്...........
19.7.12
12.7.12
-:തമ്മില്‍ ഭേദം തൊമ്മന്‍:-
മരണ ഭയം[അപകടമരണം] അത് ഒന്ന് മാത്രമാണ് വര്‍ഷങ്ങളായി എന്‍റെ യാത്രകളില്‍ പ്രൈവറ്റ് ബസ്സ് ഒഴിവാക്കി K S R T C ബസ്സുകളെ ആശ്രയിച്ചത്
പക്ഷെ ഇങ്ങിനെ യാണ് അവസ്ഥ എങ്കില്‍ യാത്രകളെ വേണ്ട എന്ന് പേടിയോടെ തോന്നി പോവുന്നു.ജീവിതം മുപോട്ടു പോവണമെങ്കില്‍ യാത്ര അനിവാര്യമായ എനിക്ക് വീണ്ടും യാത്ര മാത്രമാണ് എന്നിലെ ഏക മാര്‍ഗം എന്നെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവന്‍ നില നിര്‍ത്തിയല്ലേ ഒക്കൂ....
പ്രൈവറ്റ് ബസ്സുകളുടെ കഥ രസകരവും ഭീതിജനകവുമാണ്അമിത വേഗത എത്ര ജീവനാണ് എടുത്തു കൊണ്ടിരിക്കുന്നതെന്ന് ദിനം പ്രതി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു. എന്നിട്ടും വേഗതക്ക് വല്ല കുറവുമുണ്ടോ?അവരുടെ പോക്ക് കണ്ടാല്‍ ദിവസം പത്തു പേരുടെ ജീവന്‍ എടുക്കാന്‍ കാലന്‍ കൊട്ടേഷന്‍ കൊടുത്തതാണെന്ന് തോന്നി പോവും.[കൊട്ടേഷന്‍ നേരം പോക്കാക്കുന്ന കാലമാണല്ലോ]ജീവന്‍ പണയം വെച്ച് കൊണ്ടുള്ള യാത്ര ആയതിനാല്‍ പ്രൈവറ്റ് ബസ്സ് യാത്ര തല്‍ക്കാലം നിര്‍ത്തി എന്ന് പറഞ്ഞു നിര്‍ത്താം അത്രേ പറ്റൂ വീണ്ടും ആശ്രയം എന്നില്‍ അര്‍പ്പിത മാണല്ലോ........
പതിവുപോലെ K S R T C യാത്രയിലെ ഒരു സംഭവം വിവരിക്കാം കാലത്ത് ബസ്സില്‍ കയറി ഡ്രൈവറുടെ ഇടതു ഭാഗത്ത് മുന്‍പില്‍ തന്നെ സീറ്റ് കിട്ടി
യാത്ര തുടരുകയാണ്. എന്‍റെ തായ ലോകത്ത് ചിത്ര ശലഭത്തെ പോലെ എന്‍റെ മനസ്സിനെ പറന്നു നടക്കാന്‍ വിട്ടു.ഇടക്കാണ് എന്‍റെ ശ്രദ്ധ ഡ്രൈവറില്‍ പതിഞ്ഞത്. തോന്നിയതാണോ? അല്ല തോന്നിയതല്ല അയാളില്‍ ഒരു വെപ്രാളം
അത് മാത്രവുമല്ല എതിരെ വന്ന ഒരു കാര്‍ ഭാഗ്യത്തിന് ബസ്സിന് മുന്‍പില്‍ നിന്ന് രക്ഷപ്പെടുന്നതും കണ്ടപ്പോ ഒന്ന് ഉറപ്പായി ഒന്നുകില്‍ ഡ്രൈവര്‍ അല്ലങ്കില്‍ ബസ്സ് രണ്ടിലാര്‍ക്കോ പ്രശ്നമുണ്ട് ജിജ്ഞാസയെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല [അത് മനുഷ്യ സഹജമാണല്ലോ] വര്‍ദിച്ചു അതോടപ്പം ഡ്രൈവറോട് ചോദിച്ചു എന്തു പറ്റി വല്ലപ്രശ്നവും അലസമായ ഡ്രൈവറുടെ മറുപടി കുഴപ്പമൊന്നുമില്ല........... ബ്രേക്ക് പോയതാ.......മനസ്സില്‍ ലഡു അല്ല ഇടി യാണ് വെട്ടിയത് അതോടപ്പം ദൈവമേ എന്നുള്ള എന്‍റെ വിളി പുറത്ത് കേട്ടത് എന്‍റെ വിളിയല്ല അടുത്ത സീറ്റില്‍ ഇരിക്കുന്ന രണ്ട് സ്ത്രീകളുടെതായിരുന്നു പേടി കാരണം എന്‍റെ വിളി തോണ്ടക്കുഴി വിട്ട് പുറത്ത് വന്നില്ല......
മുന്‍പില്‍ ഇരിക്കുന്ന ഞങ്ങള്‍ മാത്രമാണ് പേടിപ്പെടുത്തുന്ന ഈ സത്യം അറിഞ്ഞത്ബേക്കില്‍ ഇരിക്കുന്നവര്‍ അവരുടെതായ ലോകത്താണ്.
ബസ്സ് യാത്ര കാലത്തായതിനാല്‍ യാത്രക്കാരെകൊണ്ട് ബസ്സ് നിറഞ്ഞിരിക്കുന്നു.എത്ര പേരുടെ ജീവനും കൊണ്ടാണ് ഈ ഡ്രൈവര്‍ കളിക്കുന്നത്.ഇതെത്ര കണ്ടിരിക്കുന്നു എന്ന ലാഗവത്തോടെ അപ്പോഴും ഡ്രൈവര്‍ ബസ്സ് ഓടിച്ചു കൊണ്ടിരുന്നു ഞങ്ങള്‍ ജീവന്‍ ദൈവത്തെ ഏല്‍പ്പിച്ചു എന്ന് വേണം പറയാന്‍ ഒരു വിദം ഞാന്‍ എന്‍റെ ലക്ഷ്യ സ്ഥാനത്ത് എത്തി.നാട്ടിന്‍ പുറങ്ങളില്‍ കേട്ടു വരുന്ന ഒരു പഴ മൊഴിയാണ് ഓര്‍മ വന്നത്" തമ്മില്‍ ഭേദം തൊമ്മന്‍"....യാത്രക്ക് നല്ലത്ഏതു ബസ്സ് ഉത്തരം കിട്ടാത്ത ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ട് വീണ്ടും യാത്ര തുടരുകയാണ്.പ്രൈവറ്റ് ബസ്സിലും K S R T C ബസ്സിലും എനിക്കറിയാം രണ്ടിലും ജീവന്‍ സുരക്ഷിതമല്ല എന്ന് എന്തു ചെയ്യാം ജീവിച്ചല്ലേ ഒക്കൂ...........
9.7.12
-:വാക്കില്‍ ഒരു കൌതുകം:-
ഓഫിസില്‍ എത്ര ജോലി തിരക്കാണെങ്കിലും നാട്ടില്‍ നടക്കുന്ന പലകാര്യങ്ങളെ പറ്റിയും. നമ്മളുടെയൊക്കെ സങ്കടങ്ങളും സന്തോഷങ്ങളും ഒഫീസില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്.ചര്‍ച്ചക്ക് വരുന്ന കാര്യങ്ങളില്‍ അനുകൂലികളും പ്രതികൂലികളും ഉണ്ടാവാറുണ്ട് [ഏതൊരു കാര്യമാണെങ്കിലും അങ്ങനെ ആണല്ലോ] ഇത്തരം ചര്‍ച്ചകള്‍ ജോലിയെ ബാദി ക്കാത്തതിനാല്‍ മേലദികാരികള്‍ എതിര്‍ത്ത് ഒന്നും പറയാറുമില്ല....
എന്നും കാലത്ത് വീട്ടില്‍ നിന്നും ജോലിക്ക് ഇറങ്ങിയാല്‍ ഒരു ദിവസത്തിന്‍റെ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും നമ്മളൊക്കെ ഓഫീസിലായിരിക്കും ഒരു ശതമാനം വീട്ടിലും അതു കൊണ്ട് തന്നെ. ജോലി തിരക്കിലും ചര്‍ച്ചകള്‍ക്ക് നമ്മളൊക്കെ മുഖ്യ സ്ഥാനം കൊടുക്കുന്നത്. അതുകൂടി ഇല്ലങ്കില്‍ നമ്മളൊക്കെ എന്നേ ഭ്രാന്താശുപത്രിയില്‍ സ്ഥാനം പിടിച്ചേനെ......
[പ്രിയ കൂട്ടുകാരെ ഒരിക്കലും ഇതൊരു പരിഹാസ കുറിപ്പല്ല.അങ്ങിനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ഇ കൂട്ടുകാരനോട് പിണങ്ങല്ലേ......വാക്കുകളില്‍ തോന്നിയ ഒരു കൌതുകം അത്രേ യുള്ളൂ ട്ടോ.......
എന്നും കാലത്ത് വീട്ടില്‍ നിന്നും ജോലിക്ക് ഇറങ്ങിയാല്‍ ഒരു ദിവസത്തിന്‍റെ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും നമ്മളൊക്കെ ഓഫീസിലായിരിക്കും ഒരു ശതമാനം വീട്ടിലും അതു കൊണ്ട് തന്നെ. ജോലി തിരക്കിലും ചര്‍ച്ചകള്‍ക്ക് നമ്മളൊക്കെ മുഖ്യ സ്ഥാനം കൊടുക്കുന്നത്. അതുകൂടി ഇല്ലങ്കില്‍ നമ്മളൊക്കെ എന്നേ ഭ്രാന്താശുപത്രിയില്‍ സ്ഥാനം പിടിച്ചേനെ......
ഒരു ദിവസം ഓഫീസില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ച സമയം വിഷയം പുതുതായി ഇറങ്ങിയ സിനിമ.സിനിമയുടെ ഒട്ടു മിക്കഭാഗവും ഷൂട്ടിംഗ് നടന്നത് കോഴിക്കോട് ബീച്ചില്‍.....ചര്‍ച്ചയില്‍ ഒരാളുടെ സംസാരം എന്നില്‍ കൌതുകമുണര്‍ത്തി. ഞാന്‍ ഷൂട്ടിംഗ് സെറ്റിട്ടത് നേരില്‍ "കണ്ട്‌ക്ക്ന്ന്" [കണ്ടു എന്ന് സാരം ] നമ്മുടെ ഇ കൊച്ചു കേരളത്തില്‍ എത്ര എത്ര രസകരമായ വാക്കുകള്‍ അല്ലെ
അറിയുന്നവര്‍ ഇ വിനീതനുമായി പങ്കു വെക്കൂ........[പ്രിയ കൂട്ടുകാരെ ഒരിക്കലും ഇതൊരു പരിഹാസ കുറിപ്പല്ല.അങ്ങിനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ഇ കൂട്ടുകാരനോട് പിണങ്ങല്ലേ......വാക്കുകളില്‍ തോന്നിയ ഒരു കൌതുകം അത്രേ യുള്ളൂ ട്ടോ.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






