7.8.12

-:ഹാപ്പി അല്ല BIRTHDAY:-


പ്രിയ മിത്രങ്ങളെ ഓഗസ്റ്റ്‌ എട്ട് സ്നേഹമതിയായ എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും ഞാന്‍ ഭൂമിയിലേക്ക്‌ ജന്മമെടുത്ത ദിവസം.

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു പിന്നിട്ട വഴികളില്‍ ഞാന്‍ എന്ത് നേടി എന്ന് ഒരു പുനര്‍ വിചിന്തനം നടത്തേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നായ്കയല്ല.ലക്ഷിയത്തിനു വേണ്ടിയുള്ള എന്‍റെ കുതിപ്പില്‍ പല തവണ കാലിടറി എന്നിട്ടും ഞാന്‍ സധൈര്യം പിടിച്ചു കയറി.ഏറ്റവും വിചിത്രം മറ്റൊന്നായിരുന്നു സ്വന്തമെന്ന് കരുതി കൂടെ കൂട്ടിയവര്‍ ആപല്‍ ഘട്ടത്തില്‍ തള്ളി പറയാന്‍ വെമ്പല്‍ കൊണ്ടു അതില്‍ അവര്‍ ആനന്തം കണ്ടെത്തി......

നിഷ്കളങ്കത മറ്റുള്ളവര്‍ക്ക് ഞാനൊരു കളിപ്പാട്ടമായി.മിത്രങ്ങളെന്ന് കരുതിയവര്‍ ഞാന്‍ പോലും അറിയാതെ ശത്രുക്കളായി. ചെറുപ്രായത്തില്‍ കുടുംബ ഭാരം തലയിലേറ്റപെട്ട ഹത ഭാഗ്യന്‍റെ റോള്‍ ആയിരുന്നു ജീവിതത്തില്‍ ഉട നീളം എന്നെ വേട്ടയാടിയത്. ജോലി എനിക്ക് നേരം പോക്കായിരുന്നില്ല കുടുംബം പോറ്റാനുള്ള ഒരു ഉപാധിയായിരുന്നു.അത് കൊണ്ട് തന്നെ കഷ്ടതകള്‍ എന്‍റെ കൂടപ്പിറപ്പായി എന്നതാണ് സത്യം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ തുടങ്ങിയ എന്‍റെ യാത്ര അറ്റ മില്ലാത്ത കടല്‍ പോലെ യാണോ എന്ന് എനിക്ക് പലപ്പോഴും തോന്നാഴ്‌കയല്ല. അപ്പോഴൊക്കെയും പ്രതീക്ഷകള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചു നഷ്ട ഘട്ടത്തില്‍ പലപ്പൊഴും മരണം മുന്നില്‍ കണ്ടു.മരണഭയം വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു....

ജീവിത യാത്രയില്‍ പലപ്പൊഴും എന്‍റെ കൂട്ട് എന്‍റെ വേദനകള്‍ മാത്രമായിരുന്നു പങ്കു വെക്കുന്നതിനു പകരം പരിഹാസങ്ങള്‍ കൊണ്ട് എന്നെ മൂടാന്‍ എനിക്ക് ചുറ്റും കഴുകന്‍ കണ്ണുകളോടെ സൗഹൃദയങ്ങള്‍ മത്സരിച്ചു അവര്‍ക്കിടയില്‍ കഴുകന്‍ കണ്ണുകളില്‍ നിന്ന് രക്ഷ നേടാന്‍ അമ്മ കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിക്കും പോലെ ഞാന്‍ ഒരു ഒളി ശ്രമം നടത്തി നല്ലതിനായിരുന്നു എന്നതാണ് എന്‍റെ ന്യായം.....

എന്‍റെ ഭയം ജന്മദിനത്തെയായിരുന്നു ഭൂമിയിലെ എന്‍റെ ജീവന്‍റെ തുടിപ്പ് നിലയ്ക്കുന്ന ദിനം എണ്ണപെട്ടതിന്‍റെ ഒരു ദിവസം കൂടി സമാഗതമായിരിക്കുന്നു. എനി എത്ര നാള്‍ എനി എത്ര നാള്‍ എനി എത്ര നാള്‍....... അറിയായ്കയല്ല നിമിഷ നേരം കൊണ്ട് തീര്‍ന്നു പോകാവുന്ന ഒന്നാണ് എന്‍റെ ജീവന്‍ എന്ന്

നമ്മള്‍ ഓരോരുത്തരും ആഘോഷിക്കുന്ന BIRTHDAY എല്ലാവരും സന്തോഷങ്ങള്‍ പങ്ക് വെക്കുന്ന ഈ ദിവസത്തെ നമ്മള്‍ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് നമ്മള്‍കാണുന്ന ആഘോഷങ്ങളില്‍ നിന്നും വെക്തമാകുന്നത്.......

ജീവന്‍റെ അകലം ഭൂമി വിടുന്ന സമയത്തിന് വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍ പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍......



9 അഭിപ്രായങ്ങൾ:

  1. ജീവന്‍റെ അകലം ഭൂമി വിടുന്ന സമയത്തിന് വിദൂരമല്ല എന്ന് ഓരോ ജന്മദിനവും നമ്മെ ഓര്‍ക്കാന്‍ പ്രേരിപ്പിച്ചാല്‍ അതിനപ്പുറം മറ്റെന്തുണ്ട് നമുക്ക് നല്‍കാന്‍....ഒരുപാടു ചിന്തിപ്പിച്ച .രചന .....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വന്നതില്‍ സന്തോഷം വീണ്ടും വരുമല്ലോ അല്ലെ
      സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. DEAR SIR-ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് എന്നാണ് ദൈവവചനം

      വന്നതില്‍ സന്തോഷം സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

      ഇല്ലാതാക്കൂ
  3. വരുന്നത് അതിന്‍റെ വഴിയ്ക്കു വരും. അതിനെക്കുറിച്ച് നെഗറ്റീവ് ആയി ചിന്തിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പോസിറ്റീവ് ആയി ചിന്തിക്കുന്നത്. പ്രസിദ്ധ സൈക്കോതെറാപ്പിസ്റ്റ് ശ്രീ.എമില്‍ ക്യൂ -ന്‍റെ ഈ ഫോര്‍മുല ഓര്‍ക്കുക. "Every day in every way I am getting better and better".

    പിന്നെ ജന്മദിനം ആഘോഷിയ്ക്കാന്‍ കഴിയാത്ത എത്ര പാവപ്പെട്ടവരുണ്ട്. അവര്‍ക്ക് എല്ലാ ദിവസവും ഒരുപോലെ. അവരുടെ വേദനകള്‍ക്ക് നമ്മുടെ ജന്മദിനത്തിലെങ്കിലും എന്തെങ്കിലും സഹായങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR SUDEE-ശ്രമിക്കാം ശ്രമിച്ചു കൊണ്ടേ ഇരിക്കാം ശ്രമമാണല്ലോ എല്ലാത്തിന്‍റെയും തുടക്കം വന്നതില്‍ സന്തോഷം

      സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസു

      ഇല്ലാതാക്കൂ
  4. പിന്നെ മലയാളത്തിലെ അക്ഷരത്തെറ്റുകള്‍ കുറെയുണ്ട്. ശ്രദ്ധിക്കണം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR SUDEE-താങ്കള്‍ കാണിച്ച തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട് വീണ്ടും വരിക ഈ വിനീതന്‍റെ എഴുത്ത് വായിച്ച് അഭിപ്രായം പറയുക
      സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസു

      ഇല്ലാതാക്കൂ
  5. തോന്നാഴ്‌കയല്ല - തോന്നായ്കയല്ല
    ഉപാദി - ഉപാധി
    സദൈര്യം - സധൈര്യം

    മറുപടിഇല്ലാതാക്കൂ