-: പെണ്ണേ നീ :-


പെണ്ണേ നീ അമ്മയാണ് ദേവിയാണ് ലക്ഷ്മിയാണ്‌ 
ചുടല യക്ഷിയല്ല നീ 
ഗർഭപാത്രം ചുമക്കുന്ന പെണ്ണേ
പിഞ്ചു കുഞ്ഞിനോട് മാടുകളോടുള്ള കരുണ പോലും 
എന്തെ നീ കാണിച്ചില്ല പെണ്ണെ 
വേദനിക്കുന്ന കുഞ്ഞു മുഖം കണ്ടപ്പോഴെങ്കിലും 
പെണ്ണെ നിന്റെ മാതൃത്വം തുടിച്ചില്ലയോ 
തെറ്റിനു ശിക്ഷയുടെ  തുടക്ക മിട്ടപ്പോഴും
ദൃശ്യ മാധ്യ മങ്ങളിൽ എന്തായിരുന്നു നിന്റെ ഗർവ് 
വിദ്യ കൊണ്ട് മാതൃകയാവേണ്ട നീ 
കർമ്മ ഫലം കൊണ്ട് കെട്ടുകഥകളിലെ 
ഭയം നൽകുന്ന യക്ഷിയാകുന്നു നീ 
ക്രൂരതയുടെ മറുപുറമില്ലാത്തപെണ്ണേ 
നിന്നെ എന്തു വിളിക്കണ മീ കേരള ജനത 
ഭ്രാന്തിയെന്നോ വേട്ടനായെന്നോ
പെണ്ണെ നീ അമ്മയാണ് ദേവിയാണ് ലക്ഷ്മിയാണ്‌ 
ചുടല യക്ഷിയല്ല നീ ....

ഷംസുദ്ദീൻ തോപ്പിൽ
Written by

12 അഭിപ്രായങ്ങൾ:

 1. ഭയങ്കരം തന്നെ ടീച്ചറെ, ഭയങ്കരം തന്നെ

  മറുപടിഇല്ലാതാക്കൂ
 2. വേദനിക്കുന്ന കുഞ്ഞു മുഖം കണ്ടപ്പോഴെങ്കിലും
  പെണ്ണെ നിന്റെ മാതൃത്വം തുടിച്ചില്ലയോ .............പറയാന്‍ വാക്കുകളില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വേദനിക്കുന്ന കുഞ്ഞു മുഖം കണ്ടപ്പോഴെങ്കിലും
   പെണ്ണെ നിന്റെ മാതൃത്വം തുടിച്ചില്ലയോ.....
   annecheeeee santhosham ee snehaththinu

   ഇല്ലാതാക്കൂ
 3. കരുണവറ്റിയ കൂട്ടങ്ങളുടെ പ്രതീകം,,,,,,,,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കരുണവറ്റിയ കൂട്ടങ്ങളുടെ പ്രതീകം,,,,,,,,

   thankappan chetta santhosham ee snehaththinu

   ഇല്ലാതാക്കൂ
 4. കലിയുഗത്തിലെ അമ്മയാണവള്‍....
  സ്നേഹത്തിന്‍ അക്ഷയപാത്രമാം മാതൃത്വത്തെ കാരിരുമ്പിനാല്‍ പുതുക്കിപണിതവള്‍....

  മറുപടിഇല്ലാതാക്കൂ
 5. കലിയുഗത്തിലെ അമ്മയാണവള്‍....
  സ്നേഹത്തിന്‍ അക്ഷയപാത്രമാം മാതൃത്വത്തെ കാരിരുമ്പിനാല്‍ പുതുക്കിപണിതവള്‍....
  anamika vannathil santhosham ee snehaththinu

  മറുപടിഇല്ലാതാക്കൂ
 6. "പെണ്ണേ നീ അമ്മയാണ്" എന്നത് അക്ഷരങ്ങളിൽ നിന്നും അനുഭൂതിയിലേക്ക് പകരാനാവാത്തതിന്റെ ദോഷമാണ്‌. കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്. മനുഷ്യനോ ?

  മറുപടിഇല്ലാതാക്കൂ
 7. മാതൃത്വത്തിന്റെ വില ഇതാ ഇത്രയേ ഉള്ളൂ. പണവും പദവിയും കഴിഞ്ഞുമതി സ്നേഹബന്ധങ്ങൾ എന്നുവയ്ക്കുന്നവരുടെ ലോകത്ത് കുട്ടി പട്ടിക്കൂട്ടിലായാലും അത്ഭുതപ്പെടാനില്ല. നാൽപ്പതുവയസ്സുകഴിയുന്നതുവരെ കുടുംബജീവിതം പോലും മാറ്റിവച്ച് പണിയെടുക്കാൻ മാത്രം ദാരിദ്ര്യമാണോ സിലിക്കൺ വാലിയിലുള്ളവർക്ക് ?

  മറുപടിഇല്ലാതാക്കൂ