-:ഇങ്ങനാണ് ഭായ് :-

യാത്രയ്ക്കിടയിലെ രസകരമായ ഒരു സംഭവം പറയാം എന്നെപ്പോലെ നിങ്ങളും അനുഭവസ്ഥരായിരിക്കും അമ്പതു മിനുട്ടോളം നിൽക്കേണ്ടി വരുമെന്നരിഞ്ഞുകൊണ്ടുതന്നെ എങ്ങനെയെങ്കിലും ഒന്ന് വീടെത്തിയാൽ മതിയെന്നു കരുതിയാണ് തിരക്കുള്ള ആ ബസ്സിൽ ഞാൻ ഓടി കയറിയത്

ഒരുകയ്യിൽ ബാഗും മറുകൈ ഏന്തി വലിച്ച് മുകളിലെ കമ്പിയിൽ പിടുത്തമിട്ട് ബാക്ക് സീറ്റിനോട് ഒരം ചേർന്ന് നിന്നു ബസ്സിൽ പതിവിലേറെ തിരക്കുണ്ട് ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ചവിട്ടും കുത്തും തിക്കലും തിരക്കലും അതിലുപരി പ്രൈവറ്റ് ബസ്സുകളിലെ ഡ്രൈവർ മ്മാരുടെ അഭ്യാസ പ്രകടനത്തിൽ ഒരു കയ്യിൽ തൂങ്ങുന്ന എന്റെ അവസ്ഥ പറയുകയും വേണ്ടല്ലോ ഓരോ സ്റ്റോപ്പ് എത്തുമ്പോഴും അടുത്ത സീറ്റിൽ ഇരിക്കുന്ന ആരെങ്കിലും ഇറങ്ങണേ എന്ന പ്രാർത്ഥനക്കിടയിൽ ഒരു സീറ്റ് കിട്ടി ആശ്വാസത്തോടെ ഇതുവരെ ബസ്സിൽ തൂങ്ങിയ വേദനിക്കുന്ന കയ്യും തടവി ഞാൻ ഇരുന്നു സീറ്റിലേക്ക് ചാഞ്ഞു അപ്പൊഴാണ്‌ അടുത്തിരിക്കുന്ന ചെറുപ്പക്കാരനെയും അതിനടുത്തിരിക്കുന്ന ആളെയും ശ്രദ്ധിച്ചത് ചെറുപ്പക്കാരൻസംസാരം കൊണ്ട് കൊല്ലാകൊല ചെയ്യുകയാണ് ആ പാവത്തിനെ സംസാരത്തിൽ ചിലതിങ്ങനെ എവിടന്നു വരുന്നു അവിടെ എന്താ ചെയ്യുന്നത് എത്ര ശമ്പളം കിട്ടും വീട്ടിലാരൊക്കെ ഉണ്ട് ഭാര്യ എന്ത് ചെയ്യുന്നു മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്താ ബസ്സിൽ പോന്നത് കാറില്ലേ കാറു മേടിചൂടെ അയാളിൽ നിന്നും ഇനി ഡീറ്റയിൽസ് ഒന്നും തന്നെ കിട്ടാനില്ലന്നു കണ്ടപ്പോ അടുത്ത ഇരയായ എന്നിലേക്ക്‌ തിരിഞ്ഞു അതുകണ്ട ഞാൻ ഉറങ്ങുന്ന പോലെ കണ്ണടച്ചിരുന്നു എന്നെ ഒന്നു രണ്ടു വട്ടം തട്ടി വിളിച്ചു ഞാൻ അനങ്ങിയില്ല 

പതിയെ ഇടം കണ്ണിട്ട് നോക്കി ചെറുപ്പക്കാരൻ അടുത്ത ഇരയെ തിരയുന്ന തിരക്കിലാണ് ആരെയും കിട്ടിയില്ലന്നു തോന്നുന്നു വീണ്ടും എന്നെ തട്ടി വിളിച്ചു സഹി കേട്ടപ്പോ ഞാൻ കണ്ണ് തുറന്നു പൊന്നാര ചങ്ങാതി തലവേദനിച്ചു വയ്യ അതും പറഞ്ഞ് ഞാൻ വീണ്ടും കണ്ണടച്ച് സീറ്റിൽ ചാരി കിടന്നു അടുത്തിരുന്ന ആൾ സ്റ്റോപ്പിൽ ഇറങ്ങിയപ്പോ പുതിയ ഇരയെ കിട്ടിയ സന്തോഷത്തിൽ ചെറുപ്പക്കാരൻ വാക്കുകൾ കൊണ്ട് കത്തികയറുകയാണ് ഞാൻ അറിയാതെ ഉറക്കിലേക്ക് വഴുതിവീണു ഞെട്ടി ഉണർന്നത് എന്റെ സ്റ്റോപ്പ് എത്തിയപ്പോഴാണ് ഞാൻ ഇറങ്ങുമ്പോഴും ഇരയുമായി മൽപ്പിടുത്തത്തിൽ ആയിരുന്നു ആ ചെറുപ്പക്കാരൻ എനിക്കിറങ്ങാൻ വഴി ഒരുക്കേണ്ടി വന്നതിൽ സംസാരം ഒന്ന് മുറിഞ്ഞു അതിന്റെ അസ്വസ്ഥതയിൽ അയാളെന്നെ നോക്കി അയാളിൽ ഒരു മിന്നലാട്ടം പ്രകടമായ പോലെ എനിക്കനുഭവപ്പെട്ടു ഞാൻ ഇങ്ങനാണ് ഭായ് എന്ന മുഖഭാവത്തോടെ അയാൾ വീണ്ടും നിർത്തിയവിടംതുടർന്നു വേട്ട മൃഗത്തിൽ നിന്നും രക്ഷപ്പെട്ട പേടമാൻ പോലെ ഞാൻ പതിയെ ബസ്സിറങ്ങി വീട്ടിലേക്കു നടന്നു

ഷംസുദ്ദീൻ തോപ്പിൽ
http://hrdyam.blogspot.in/


Written by

10 അഭിപ്രായങ്ങൾ:

 1. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൌനമാണ് നല്ല ആയുധം

  മറുപടിഇല്ലാതാക്കൂ
 2. മറ്റുള്ളവർക്ക്‌ ശല്യമാകുന്ന രീതിയിൽ പെരുമാറുന്നതു കൊണ്ടാണല്ലോ മലയാളി എന്ന പേരു നിലനിൽക്കുന്നത്‌..

  മറുപടിഇല്ലാതാക്കൂ
 3. മറ്റുള്ളവർക്ക്‌ ശല്യമാകുന്ന രീതിയിൽ പെരുമാറുന്നതു കൊണ്ടാണല്ലോ മലയാളി എന്ന പേരു നിലനിൽക്കുന്നത്‌..

  മറുപടിഇല്ലാതാക്കൂ
 4. ഇത്തരക്കാരില്‍നിന്നും ഒഴിഞ്ഞുമാറുക തന്നെയാണ് ഉചിതം.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. ഹഹ ഇവിടെ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ കേള്‍ക്കാം ഇത് പോലെ ഉറക്കെയുള്ള മിസിരികളുടെ നിര്‍ത്താതെയുള്ള സംസാരം :)

  മറുപടിഇല്ലാതാക്കൂ