-:ബെസ്റ്റ് ടൈം:-


തിരക്കിട്ടൊരു ബൈക്ക് യാത്ര ലക്ഷ്യം കുറഞ്ഞ സമയപരിധിക്കുള്ളിൽ ഒരു കൂടിക്കാഴ്ച്ച അതുകൊണ്ട് തന്നെയും മെയിൻ റോഡ്‌ ഒഴിവാക്കി ഇടവഴിക്കാണ് പോയത് അമിത സ്പീടിലായ്ടിരുന്നില്ല ഒരുപാടു വളവു തിരിവുള്ളതിനാൽ വളരെ ശ്രദ്ധിച്ചേ പോയൊള്ളൂ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ ഒരുവളവു തിരിഞ്ഞേ ഒള്ളൂ അമിത വേഗതയിൽ വന്നൊരു ബൈക്ക് എന്റെ ബൈക്കിനിടിച്ചു ദൈവാധീനം ഒന്ന് കൊണ്ട് മാത്രം ഞാൻ തെറിച്ചു വീണില്ല ഒരുഭാഗത്തേക്ക് ഞാനും ബൈക്കും ഒന്ന് തെന്നി ഞാൻ കാലിൽ ബാലൻസ് ചെയ്തു അപ്പോഴേക്ക് ഈ രംഗം കണ്ടവർ ഓടിവന്നെന്നെയും ബൈക്കും പിടിച്ചു നിവർത്തി ആളുകൾ വരുന്നത് കണ്ടതും എന്നെ വന്നിടിച്ച ബൈക്കിലെ പയ്യൻസ് താഴെ നിന്ന് തട്ടി പിടഞ്ഞെഴുന്നേറ്റ് ബൈക്കുമെടുത്ത് ഓടിച്ചുപോയി

തെറ്റ് അവന്റെ ഭാഗത്ത് തന്നെയെന്ന് അവനും കണ്ടു നിന്നവർക്കും ബോധ്യ മായിരുന്നു കണ്ടിട്ട് ചെറിയൊരു പയ്യൻ ലൈസൻസ് ഉണ്ടെന്നുപോലും സംശയമാണ് വലതു കൈ ചെറു വിരലിന് ചെറിയൊരു വേദന തോന്നി ഇടിയിൽ എവിടെയെങ്കിലും വച്ചിടിച്ചതാവാം എന്തായാലും വലിയൊരു അപകടം ഒഴിവായ ആശ്വാസത്തിൽ ഞാൻ അപകടഘട്ടത്തിൽ അരികിലോടിയെത്തിയവരോട് നന്ദി പറഞ്ഞ് ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടർന്നു യാത്രയ്ക്കിടയിൽ എണ്ണയടിക്കാൻ പെട്രോൾ പമ്പിൽ കയറി പോകറ്റിൽ കാശിനുവേണ്ടി കയ്യിട്ടപ്പോഴാണ് അറിയുന്നത് ഷർട്ടിൻ പോക്കറ്റിൽ ഉണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് യാത്രയ്ക്കിടയിൽ എപ്പോഴോ ചിറകുകൾ മുളച്ച് എന്നോട് യാത്ര പോലും പറയാതെ പറന്നകന്നു എന്ന് അവൾ ഒറ്റയ്ക്ക് ക്കായിരിക്കില്ല അവൾക്കത്ര പെട്ടന്ന് എന്നെ ഇട്ടേച്ചു പോകാനാവില്ല കാരണമെന്റെ വിയർപ്പിൻമണമുണ്ടവളിൽ.എനിക്കറിയാം അവനായിരിക്കും അവളെ പ്രലോഭിപ്പിച്ച് കൊണ്ട് പോയത് ഇളം തെന്നലായി വന്ന് അതിശക്തമായി എന്നിൽ വീശിയടിച്ച മന്ത മാരുതൻ വഴി വക്കിൽ വെച്ച് നിങ്ങളാരെങ്കിലും അവളെ കാണുകയാണെങ്കിൽ ഒന്നു പറഞ്ഞേക്കണേ നിറകണ്ണുകളുമായി അവളെയും കാത്ത് ഞാനീ വഴിവക്കിൽ നിൽപ്പുണ്ടെന്ന്

ഷംസുദ്ദീൻ തോപ്പിൽ
www.hrdyam.blogspot.com  


Written by

10 അഭിപ്രായങ്ങൾ:

 1. അവള്‍ ആ മന്ദമാരുതനെയും ഉപേക്ഷിച്ചു എന്നാ അറിയാന്‍ കഴിഞ്ഞത് .ഇപ്പോള്‍ അവള്‍ ബീവരെജസിന്റെ പെട്ടിയില്‍ വിശ്രമിക്കുന്നുണ്ടാകും

  മറുപടിഇല്ലാതാക്കൂ
 2. ഷംസുൻറെ ടൈം നല്ല ബെസ്റ്റ് ടൈം - ഇൻ ഹരിഹർ നഗർ.

  മറുപടിഇല്ലാതാക്കൂ
 3. പമ്പുകാരൻ പിടിച്ചു നിർത്തിയിട്ടുണ്ടെന്ന് പറയാം.

  മറുപടിഇല്ലാതാക്കൂ
 4. ബെസ്റ്റ് ടൈം! കണ്ണും തുടച്ചോണ്ട് പോകാന്‍ നോക്കൂ, വഴിവക്കില്‍ കാത്തുനില്‍ക്കാതെ. ഹഹ!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ajithetta daivadeenam kondu rakshapettatha enthayalum vannathil santhosham avale angane angu marakkan okkumo

   ഇല്ലാതാക്കൂ
 5. ഹെല്‍മറ്റ് വെച്ചില്ലല്ലോ?
  എല്ലാംതന്നെ സൂക്ഷിക്കണം
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ