20.5.14

-:യാത്രയിലെവസന്തം:-



ട്ടും പ്രതീക്ഷിക്കാത്തൊരു യാത്ര യാത്രകൾ എനിക്കൊത്തിരി ഇഷ്ടമാണ് തനിയെ കാറുമെടുത്ത് എത്ര ദൂരം വേണമെങ്കിലും ഡ്രൈവ് ചെയ്ത് പോകും പലപ്പോഴും ജീവിതത്തിലെ തിരക്കിൽ നിന്നും ഒറ്റപ്പെടലിന്റെ വിരസത അകറ്റാനും ഞാൻ കണ്ടെത്തിയ ഏകമാർഗം.

ഇന്നത്തെ യാത്ര ബേപ്പൂർ ബീച്ച് വഴിയായതുകൊണ്ട് അവിടമൊന്നു കറങ്ങി തിരികെ പോകാമെന്നു വെച്ചു .സമയം വൈകിട്ട് അഞ്ചു മണിയോടടുക്കുന്നു പ്രകൃതിയുടെ കഠിന ചൂടിൽ നിന്നും പതിയെ പതിയെ ഒരു നേർത്ത ഇളം തെന്നൽ എന്നെ തഴുകി കടന്നു പോയി കായലിനെയും കടലിനെയും ഉമ്മവെച്ചു കൊണ്ട് ഒരു മനുഷ്യ നിർമ്മിത നടവഴിത്താര അറ്റമില്ലാതെ നീണ്ടു കിടക്കുന്നു .

ആളുകൾ വളരെ നേരെത്തെ എത്തി എന്ന് തോന്നുന്നു ഇന്നൊരു അവധി ദിവസം കൂടി അല്ല എന്നിട്ടും ഒത്തിരി ആളുകൾ ബീച്ചിൽ എത്തിയിട്ടുണ്ട് കുട്ടികൾക്ക് അവധി ദിനങ്ങളായതിനാൽ രക്ഷിതാക്കൾ ലീവ് എടുത്ത് അവരുമായൊരു കറങ്ങൾ..
.
ഞാൻ പതിയെ കാറ് പാർകിങ്ങ് ഏരിയയിലേക്ക് കവാടത്തിൽ തന്നെ ഒരു റെസിപ്റ്റും പിടിച്ച് സെക്യൂരിറ്റി എത്രയാ ഇരുപത് രൂപയും കൊടുത്ത് പാർകിങ്ങിൽ ഒത്തിരി കാറുകൾക്കിടയിൽ അൽപ്പമിടത്തിൽ കാറ് ഒതുക്കിയിട്ട് പതിയേ ഞാൻ മുൻപിലെ വഴിത്താരയിലൂടെ നടന്നു നീങ്ങി വഴിത്താരയുടെ ഓരം ചേർന്ന മാർബിൾ പാകിയ ഇരിപ്പിടങ്ങളിൽ ഇണക്കുരുവികൾ ബെഡ് റൂം സീനുകൾ തകർത്തഭിനയിക്കുകയാണ് ഒരു നിമിഷം ഞാൻ കരുതി ദൈവമേ ഞാൻ വല്ല വിദേശ രാജ്യങ്ങളിലെ ബീച്ചിൽ ആണോ എന്ന്

അനുകരണ കലയിൽ നൈപുണ്യം നേടാൻ വെമ്പൽ കൊള്ളുന്ന നമുക്കിടയിൽ ഇതും ഇതിലപ്പുറവും പ്രതീക്ഷിച്ചല്ലേഒക്കൂ

മുൻപുള്ള തലമുറയിലെ പവിത്ര പ്രണയവും അതിന്റെ തീവ്രതയും ഇന്നിന്റെ തലമുറയിൽ നഷ്ടമാകുന്നു. പവിത്ര പ്രണയങ്ങൾ കാമശമനമാണോ എന്ന് കാണുന്നവർക്ക് തോന്നിപ്പോകുന്നുവോ ഇന്നിന്റെ പ്രണയ ചേഷ്ടകൾ.....

നടത്തത്തിൻ രസചെരട് തിരികെ തന്ന ഇളം തെന്നലിനോട് നന്ദിയുടെ പുഞ്ചിരിനല്കി ഞാൻ വീണ്ടും അറ്റംകാണാത്ത വഴിത്താര ലക്ഷ്യ മാക്കി നടന്നു അങ്ങ് ദൂരെ സൂര്യൻ അസ്തമയ ശോഭ കൊണ്ട് കടലിന്റെ ഓള ങ്ങളിലും ആകാശത്തും ഭംഗി യേകി കടന്നു പോകുന്നതിന്റെ ഭംഗി എന്റെ മൊബൈൽ ഒപ്പി എടുത്തു വെളിച്ചത്തെ മറികടന്ന് ഇരുൾ പരക്കും വരെ ഞാനെന്റെ വേദനകൾ തിരമാലകളുമായി പങ്കുവെച്ചു.

വേദനകൾക്ക് ജീവൻ കൊടുക്കാതെ ലാഭ നഷ്ടങ്ങളുടെ കണക്കേൽപ്പിക്കാതെ ഞാൻ തിരികെ കാറുമെടുത്ത് വീട് ലക്ഷ്യമാക്കി പതിയെ കാറോടിച്ചു അപ്പോഴും കടലിനെതഴുകി ഇളം തെന്നൽ എന്റെ കാതിൽ നാളയുടെ നല്ല പ്രഭാതം ആശംസിച്ചു കൊണ്ട് എന്നെ യാത്രയാക്കി....
ഷംസുദ്ദീൻതോപ്പിൽ

8 അഭിപ്രായങ്ങൾ:

  1. xcelnt . . . .absolutly right lines. . . realy touchn. . .. May ALLAH bless Yu. . keep going

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. MY DEAR തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  2. നാളെകള്‍ നന്മയുള്ളതായിത്തീരട്ടെ എന്ന് ആശിക്കാം!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. DEAR AJITH CHETTA തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. DEAR കീയ തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

      ഇല്ലാതാക്കൂ
  4. DEAR തിരക്കിനിടയിൽ ഹൃദ്യത്തിൽ വരികയും അഭിപ്രായം എഴുതുകയും ചെയ്തതിൽ ഒരുപാടു സന്തോഷം.സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ