-:അതിഥി:-

അദ്ധ്യാപനം ഇഷ്ടമുള്ളതുകൊണ്ടാണ് കോളജ് കഴിഞ്ഞ ഉടനെ ഇഗ്ലീഷു് മീഡിയം സ്കൂളിൽ  അദ്ധ്യാപികയായി ജോലിക്ക് കയറിയത് വർഷങ്ങളായി പഠിപ്പിച്ചു കൊണ്ടിരുന്ന എൽ കെ ജി ക്ളാസ്സിലെ കുട്ടികളുടെ കൂടെ തന്നെ ഞാൻ ചോദിച്ചു വാങ്ങിയതാണ് അവരുമായുള്ള യൂ കെ ജ് ക്ലാസ്സ്.എൽ കെ ജി കുട്ടികളെ പിരിയാൻ മനസ്സ് അനുവദിച്ചില്ല അത് ഇങ്ങനെയൊരു വേദനയിൽ ചെന്നവസാനിക്കുമെന്ന് അറിഞ്ഞേ ഇല്ല

ചിലപ്പോഴൊക്കെ തോന്നിപ്പോവാരുണ്ട് നമ്മുടെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും നമ്മിൽ നിന്നകറ്റൽ ദൈവവികൃതി ആണെന്ന്

പിന്നിട്ട രാത്രികളിൽ ഉറക്കം അരികിലെത്താൻ മടി കാണിക്കുന്ന പോലെ എന്തെ ഉറക്കിനുപോലും തന്നെ വേണ്ടാതായോ ഒന്ന് കണ്ണടച്ചാൽ കാണുന്നത് ആ പിജ്ജോമനയുടെ നിഷ്കളങ്കമുഖമാണ് ദൈവമേ എന്തിനായിരുന്നു ഈ ക്രൂരത
അഞ്ചു വയസ്സ് വരെ വളർത്തി വലുതാക്കിയ ആ പിജ്ജൊമനയെ എങ്ങനെ മറക്കാൻ കഴിയും അവന്റെ അച്ചനുമമ്മയ്‌ ക്കും. അവന്റെ ടീച്ചറായ എനിക്കുപോലും അതിനു കഴിയുന്നില്ല പിന്നെയാണോ അവർക്ക്

യൂ കെ ജ് ക്ലാസ്സിലെ  ഏറ്റവും ചെറുപ്പം തോന്നുന്നകുട്ടി എന്നു വേണമെങ്കിൽ പറയാം നിഷ്കളങ്കതയുടെ നിറകുടമായ അരവിന്ദ് പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല വികൃതി കൊണ്ടവൻ ക്ലാസ്സിൽ അറിയപ്പെട്ടവനും

ആളികത്തുന്ന വിളക്കുകൾ പെട്ടന്ന് അണഞ്ഞു പോകുമെന്നത് യാഥാർത്യ മാകും വിദമായിരുന്നു പിന്നിട്ട ദിനങ്ങൾ. കുട്ടികളുടെ ഉച്ച ഭക്ഷണം കഴിഞ്ഞ് ക്ലാസ് തുടങ്ങിയപ്പൊ ബോർഡിൽ എഴുതിയ വാക്കുകൾ നോട്ടു ബുക്കിൽ പകർത്തി എഴുതാൻ പറഞ്ഞു കുട്ടികൾ എഴുതുന്നത്‌ ഓരോന്നും ശ്രദ്ധിച്ച് അക്ഷര തെറ്റുകൾ തിരുത്തി കൊടുത്തു കൊണ്ടിരിക്കയാണ് അരവിന്ദിന്റെ
ഉച്ചത്തിലുള്ള കരച്ചിൽ കേട്ടത് മിസ്സ്‌ എനിക്കു വയ്യ വല്ലാതെ തല വേദനിക്കുന്നു
സഹിക്കാൻ കഴിയുന്നില്ല മിസ്സ്‌ അതുപറഞവൻ ഓടി വന്ന് എന്നിലേക്ക്‌ വീണു
 തോട്ടപ്പുറത്തുള്ള ക്ലാസ്സിലെ ടീച്ചേർസും ഓടി എന്റെ ക്ലാസ്സിൽ വന്നു എന്ത എന്തു പറ്റി അപ്പോഴേക്ക് ഞാൻ എന്റെ ചെയറിൽ ഇരുന്നിരുന്നു അരവിന്ദ് എന്റെ മടിയിൽ കിടന്നു പിടഞ്ഞു അപ്പൊഴൊക്കെയും അവന്റെ വേദനയാർന്ന ശബ്ദം നേർത്തു നേർത്തു വന്നു ഒടുവിൽ നിശബ്ദ നായി അവൻ എന്റെ മടിയിൽ കുഴഞ്ഞു കിടന്നു കരച്ചിൽ കേട്ട് ഓടിവന്നവരും ഞാനടക്കം ഒരു മിഷം എന്തു ചെയ്യണമെന്നറിയാതെ തരിച്ചു പോയി ക്ലാസ്സിലെ കുട്ടികളിൽ പലരും ഈ രംഗം കണ്ട് പേടിച്ചു കരയാനും തുടങ്ങി....

ഒരുവിധം ഞങ്ങൾ അരവിന്ദിനെ ഹോസ്പിറ്റലിൽ എത്തിച്ചു ഐ സീ യു മുൻപിൽ ഭയപ്പാടോടെ നിന്നു നല്ലത് മാത്രം കേൾക്കണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് അൽപ്പം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു എന്ത് കേൾക്കരുതെന്നു ദൈവത്തോട് പ്രാർഥി ച്ചോ അതുതന്നെ സംഭവിച്ചിരിക്കുന്നു ആ പിഞ്ചു കുഞ്ഞ് ഇനി ഒരിക്കലും തിരികെ വരാത്ത ലോകത്തേക്ക് പോയിരിക്കുന്നു ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കു എല്ലാം കഴിഞ്ഞുരുന്നെന്ന് ഡോക്ടർ പറഞ്ഞപ്പൊ ഞെട്ടിയത് ഞാനായിരുന്നു തന്റെ മടിയിൽ  വെച്ചാണ് അരവിന്ദ് മരിച്ചതെന്ന അറിവ് എന്നിൽ വല്ലാത്തൊരു ഉൾകിടില മുണ്ടാക്കി

മരണം എപ്പൊഴും അങ്ങനെയാണ്  ആദിത്യമര്യാദയുടെ പുതുമ നുകരാതെ വേദനയുടെ കൈപ്പുനീർ നമ്മിൽ അവശേഷിപ്പിച്ച് ഇഷ്ടപ്പെട്ടവരുമായി കടന്നുകളയുന്ന ക്ഷണിക്കാതെ വരുന്നൊരു അതിഥി

ഷംസുദ്ദീൻ തോപ്പിൽ


Written by

6 അഭിപ്രായങ്ങൾ:

 1. രംഗബോധമില്ലാത്ത കോമാളിയെന്നാണ് മരണത്തിന്റെ അപരനാമം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Ajith etta santhosham ee varavinu മരണം എപ്പൊഴും അങ്ങനെയാണ് ആദിത്യമര്യാദയുടെ പുതുമ നുകരാതെ വേദനയുടെ കൈപ്പുനീർ നമ്മിൽ അവശേഷിപ്പിച്ച് ഇഷ്ടപ്പെട്ടവരുമായി കടന്നുകളയുന്ന ക്ഷണിക്കാതെ വരുന്നൊരു അതിഥി

   ഇല്ലാതാക്കൂ
 2. ക്ഷണിക്കാതെ വരുന്നൊരു.... അതിഥി...?????

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Sudeer Chetta santhosham ee varavinu മരണം എപ്പൊഴും അങ്ങനെയാണ് ആദിത്യമര്യാദയുടെ പുതുമ നുകരാതെ വേദനയുടെ കൈപ്പുനീർ നമ്മിൽ അവശേഷിപ്പിച്ച് ഇഷ്ടപ്പെട്ടവരുമായി കടന്നുകളയുന്ന ക്ഷണിക്കാതെ വരുന്നൊരു അതിഥി

   ഇല്ലാതാക്കൂ
 3. മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന നല്ലൊരു കഥ.
  എഴുതികഴിഞ്ഞാല്‍ വായിച്ചുനോക്കി തെറ്റുകള്‍ തിരുത്തി പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും,ശീഘ്രഗതിയില്‍ എഴുതി അത് ശ്രദ്ധിക്കാതെ പോസ്റ്റിടുന്നതിന്‍റെ അപാകത രചനകളില്‍ കാണാനുണ്ട്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ