-:എഴുത്തിൻ മാന്ത്രികത:-സൗഹൃദ വലയം വിപുലവും ദൃഡവുമായത് എഴുത്തിൻ മാന്ത്രികത ഒന്നു കൊണ്ട് മാത്രമാണ്. ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവർ ആദ്യകാഴ്ച്ചയിൽ ചിരകാല പരിചിതരെപോലെ ഇടപഴകിയ അപൂർവ്വ നിമിഷത്തിൻ ഓർമ്മകൾ ഹൃദയത്തിൻ അടിത്തട്ടിൽ മായാതെ മറയാതെ നില നിൽക്കുന്നത് എന്നെ പലപ്പൊഴും അത്ഭുത പെടുത്തിട്ടുണ്ട്.

ഒന്ന് വ്യക്തമാണ് എഴുത്ത് സംവദിക്കുന്നത് ഹൃദയം ഹൃദയവുമായിട്ടാണ് അതുകൊണ്ട് തന്നെയും സൗഹൃദത്തിനു ദൃഡത ഏറുന്നു. അത്തരം ഒരു ഹൃദയ ബന്ധ ത്തിൻ കഥയാണ്‌ "പുനർജ്ജനിയിലൂടൊരു നക്ഷത്ര കുഞ്ഞ്" എഴുതിയ  യുവ കവിയത്രിയും ഓണ്‍ലൈൻ മാധ്യമങ്ങളിലെ സജീവസാന്നിധ്യം 2008 മുതൽ ബ്ലോഗ്‌ രംഗത്ത് സജീവം അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളീ മാസിക എഡിറ്റോറിയൽ അംഗം കോളമിസ്റ്റ് ഈ-മഷി ഓണ്‍ലൈൻ മാസിക എഡിറ്റോറിയൽ അംഗം അമേരിക്കയിൽ നിന്നുള്ള ആദ്യ മലയാളം റേഡിയോ സംരംഭമായ മലയാളി FMറേഡിയോ ജോക്കി വിശേഷണങ്ങൾ നിരവധി അതിലുപരി നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ആർഷ അഭിലാഷ് ഞാൻ സ്നേഹത്തോടെ വിളിക്കുന്ന ശ്യാമേച്ചീ എനിക്കെപ്പോഴും ഒരനിയൻ സ്നേഹം നിറഞ്ഞ മനസ്സോടെ തന്നിരുന്നു.ഒരമ്മയുടെ ഗർഭ പാത്രത്തിൽ ജനിക്കതെയും ഞാൻ അനുഭവിക്കുന്നു ഒരു ചേച്ചിയുടെ സ്നേഹവാത്സല്യം.

ജോലി തിരക്കിനിടയിൽ വൈകിട്ട് മൂന്നു മണിയോടടുത്ത് എനിക്കൊരു കാൾ വന്നു പരിചിത മല്ലാത്ത നമ്പറിൽ ഫോണ്‍ എടുത്തു മറുതലയ്ക്കൽ സ്നേഹ വാത്സല്യം എനിക്ക് വ്യക്തമായി ശ്യാമേച്ചി ആണെന്ന് ഞാൻ വരുന്നുണ്ട് കാണാനൊക്കുമൊ എന്ന് കൂടെ ഏട്ടനും മോനും ജോലിയുടെ ക്ഷീണം എങ്ങോ മറഞ്ഞു സ്നേഹവാൽസല്യങ്ങളുടെ പുതു കിരണം എന്നിൽ സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചു നിങ്ങൾ എത്തിയിട്ട് തിരക്കൊഴിഞ്ഞു വിളിച്ചോളൂ എവിടെയാണെങ്കിലും ഞാൻ വന്നു കണ്ടോളാം അതുപറഞ്ഞു ഞങ്ങൾ ഫോണ്‍ വെച്ചു.

കാത്തിരുപ്പ് വിരസതയ്ക്ക് വഴിമാറിതുടങ്ങിയപ്പൊ സമയം ആറു മണിയോടടുക്കുന്നു ഞാൻ ഫോണ്‍ വിളിച്ചു മറുതലയ്ക്കൽ എടാ ഞാൻ വിളിക്കാൻ തുടങ്ങു വായിരുന്നു തിരക്കൊഴിഞ്ഞപ്പോഴെക്ക് ഒത്തിരി ലെറ്റായി ഞങ്ങൾ തിരികെ നാട്ടിലേക്ക് പോകുവാ എങ്ങനെയാ ഒന്ന്കാണുക പോകുന്ന വഴിയിൽ വെച്ച് ഞങ്ങൾ കണ്ടു മുട്ടി ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർ പക്ഷേ ഞങ്ങൾ നിമിഷ നേരം ഒരുപാടു സ്നേഹ നിമിഷങ്ങൾ ഒടുവിൽ
"ഷംസനിയന് സ്നേഹപൂർവ്വം ശ്യമേച്ചി" എന്ന എഴുത്തോടെ ആദ്യ കവിതാ സമാഹാരം സ്നേഹസമ്മാനം ഞാനും മോനും ശ്യമേച്ചിയും ഹൃദയ ഭാജനത്തിൻ മൊബൈൽ ഫ്രൈമിൽ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു ഹൃദയത്തിൽ ഒരുപിടി നല്ല നിമിഷങ്ങളുടെ  ഓർമകളുമായി....

പുനർജ്ജനിയിലൂടൊരു നക്ഷത്ര കുഞ്ഞ് എന്ന കവിതാ സമാഹാരം ഒരിരുപ്പിനു വായിച്ചു തീർക്കയയിരുന്നു ഞാൻ ഭാഷയുടെ അതികടിനത ഇല്ലാതെ അതിശയോക്തി ഇല്ലാതെ ഹൃദയ വരികളുടെ ഒരുകൂട്ടിവെക്കൽ 

ആർഷയുടെ ഹൃദയസ്പർശമായ സമർപ്പണതുടക്കം ഹൃദയത്തെ  ആർദ്രമാക്കുന്നു 

"കുത്തിക്കുറിച്ചതൊക്കെയും കവിതയാണെന്ന് പറഞ്ഞ അച്ചന്,നീ എഴുതുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ലന്നു പറഞ്ഞ അമ്മയ്ക്ക് 
കുഞ്ഞി പെങ്ങളുടെ കവിത എന്നൂറ്റം കൊള്ളുന്ന ചേട്ടമ്മാർക്ക് 
എഴുതുന്നതെന്തും ആദ്യം വായിക്കുന്ന നല്ല പാതിക്ക് അമ്മയുടെ കവിതപോലെന്തോ മൂളിനടക്കുന്ന കുഞ്ഞു മനസ്സിന് നീ എഴുതൂ എന്ന് പ്രോത്സായിപ്പിക്കുന്ന എന്റെ ചെർപ്ലശ്ശേരി അച്ചനുമമ്മയ്ക്കും എന്നെ ഓർത്ത് അഹങ്കരിക്കുന്ന ചില സഹമനസ്സുകൾക്ക്.

നമ്മുടെ കുട്ടിയാണിവൾ എന്ന് നിഷ്കളങ്കമായിസന്തോഷിക്കുന്ന സ്നേഹിക്കുന്ന ഗുരുസ്ഥാനിയർക്ക്.ബന്ധു മിത്രാതികൾക്ക് നിങ്ങളെയൊക്കെ ഓർക്കാതെ നന്ദി പറയാതെ നിങ്ങൾക്ക് സമർപ്പിക്കതെ ഈ പുസ്തകത്തിന് എന്നെ അടയാളപ്പെടുത്താനാകില്ല എനിയുമോർക്കുന്ന ചില ശബ്ദങ്ങളും മണങ്ങളും ചിരികളും കാറ്റൂയലാട്ടങ്ങളും പറയാൻ വിട്ടുപോയ പേരുകളും വരികളിൽ ഓർക്കുന്നു"
                                                                                                         സ്നേഹപൂർവ്വം ആർഷ

ജീവിത ത്തിൽ ഒരഴുത്തു കാരന് ഏറ്റവും വലിയ സ്വപ്നമാണ് താൻ കുത്തി കുറിച്ച വരികൾ ഒരു പുസ്തകമാക്കി ഇറക്കുക എന്നത് ആ ഒരു അസുലഭ നിമിഷം കൈവന്നപ്പോഴും തന്നെ കൈപിടിച്ചു നടത്തിയ ഗുരു സ്ഥാനിയരെ സ്മരിക്കാൻ വന്ന വഴികളെ ഓർക്കാൻ ഒരു ശ്രമകരമായിരുന്നു കവിതാ സമാഹാരത്തിലെ സമർപ്പണം അതിൽ ആർഷ വിജയിച്ചിരിക്കുന്നു

പിന്നണി ഗായകൻ ജി വേണുഗോപാൽ സാറിന്റെ ആമുഖം കവിതാ സമാഹാരത്തിന് മാറ്റ് കൂട്ടുന്നു കവിതകളുടെ രത്ന ചുരുക്കം വളരെ രസകരമായി നമുക്ക് പറഞ്ഞു തരുന്നു അദ്ധേ ഹത്തിൻ വരികളിലൂടെ 

ഈ കവിതകളിൽ ഒട്ടുമിക്കവാറും പാടി ഫലിപ്പിക്കുവാൻ പറ്റാത്തവ ആയിരിക്കും പക്ഷെ അവ പ്രതിനിധാനം ചെയ്യുന്ന ഒരു ചിന്താധാരയുണ്ട്.
അവയ്ക്ക് പുറകിൽ ബഹിർമുഖ ചിന്തകളും വികാരങ്ങളും ആർ ജ്ജവവുമുണ്ട് അതിനെ ഞാൻ അഭിനന്ദിക്കുന്നുഅവയിലെ ശക്തിയും ദൗ ർബല്യവും പ്രണയവും പരാജയവും ഭയവും ഭക്തിയും വിരക്തിയും -ഇവയൊക്കെ എനിക്ക് ആകർഷണീയമായി തോന്നി 

ആർഷയുടെ വരികൾ പ്രണയത്തിലൂടെയും വിരഹത്തിലൂടെയും ചിരിയിലൂടെയും ആശങ്കയിലൂടെയും നമ്മോടൊപ്പം സഞ്ചരിക്കുന്നു 
ഈ കവിതകൾ ആശയം കൊണ്ടും അവതരണ രീതി കൊണ്ടും ഒരു നല്ല കൂട്ടിവെക്കലാണ്. 

സ്നേഹപൂർവ്വം ശ്യാമേച്ചിയുടെ [ആർഷ അഭിലാഷ്] മുൻപിൽ സവിനയം 

ഷംസുദ്ദീൻ തോപ്പിൽ 


Written by

10 അഭിപ്രായങ്ങൾ:

 1. സാഹിത്യലോകത്ത് ഭാവിയുടെ വാഗ്ദാനമായ ശ്രീമതി.ആര്‍ഷ അഭിലാഷിനെ പരിചയപ്പെടുത്തിയത് നന്നായി.അവരെപ്പോലെ തന്നെ അവരുടെ രചനകളും പ്രസരിപ്പാര്‍ന്നതാണ്‌.പുസ്തകപ്രകാശനച്ചടങ്ങില്‍ വെച്ചാണ് ആര്‍ഷയെ നേരിട്ടു കാണാന്‍ കഴിഞ്ഞത്‌.മുമ്പൊക്കെ ബ്ലോഗിലും മറ്റും വരുന്ന രചനകള്‍ താല്പര്യത്തോടെ വായിച്ച് അഭിപ്രായം രേഖപ്പെടുത്താറുമുണ്ടായിരുന്നു.പ്രസാദാത്മകവും,പ്രസരിപ്പുള്ളതുമായ രചനകളെന്ന്‌ ഞാന്‍‌ മനസ്സിലാക്കിയിരുന്നു.കവയിത്രിയും അത്തരത്തിലാണെന്ന് ചടങ്ങിനോടനുബന്ധിച്ചാണ് ബോദ്ധ്യപ്പെട്ടത്‌.. .ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന എനിക്ക് ആശംസനേരാനും അവസരം ലഭിച്ചു.അതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു..............................................
  നന്മയും,ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.
  സ്നേഹത്തോടെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി തങ്കപ്പന്‍ സര്‍.. ഒത്തിരി സന്തോഷം അന്ന് അങ്ങയെ കാണാന്‍ സാധിച്ചതില്‍. എപ്പോഴും ബ്ലോഗില്‍ വരുന്ന ആളെന്ന രീതിയില്‍ അങ്ങെനിക്ക് കുടുംബാന്ഗത്തെ പോലെയാണ്. ആദ്യമായി കണ്ടിട്ടും, അത് കൊണ്ടാകണം കുറെക്കാലമായി അറിയുന്നത് പോലെ തോന്നിയത്... എന്‍റെ ഏറ്റവും സന്തോഷമുള്ള ചടങ്ങില്‍ സംബന്ധിച്ചതിനും, സംസാരിച്ചതിനും ഒരുപാട് നന്ദി
   സ്നേഹപൂര്‍വ്വം ,
   ആര്‍ഷ

   ഇല്ലാതാക്കൂ
 2. Dear Thankappan Chetta vannathilum abhiprayam paranjathilum santhosham

  മറുപടിഇല്ലാതാക്കൂ
 3. കവയിത്രിയുടെ ഉള്ളില്‍തട്ടുന്ന സമര്‍പ്പണം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Dear Sudeer chetta santhosham ee varavinu ee snehaththinu ee abhiprayaththinu

   ഇല്ലാതാക്കൂ
  2. നന്ദി മാഷെ :) ഒത്തിരി സന്തോഷം...

   ഇല്ലാതാക്കൂ
 4. ഇത് അന്ന് തന്നെ വന്നു വായിച്ചിരുന്നു ഷംസനിയാ .. (കമന്റ്‌ മൊബൈലില്‍ നിന്ന് ഇട്ടതായി ഓര്‍ക്കുന്നു :( ,എവിടെ പോയോ! ) ഒത്തിരിയൊത്തിരി സന്തോഷം ട്ടോ... സ്നേഹം.. കാണാന്‍ കഴിഞ്ഞതില്‍ എനിക്കൊത്തിരി സന്തോഷമുണ്ട്...

  ഇനിയും അടുത്ത വരവിലും കാണാനാകട്ടെ ..
  വായനയില്‍ ഇഷ്ടമായതില്‍ നന്ദി :)

  മറുപടിഇല്ലാതാക്കൂ