"ലാഭേച്ച കൂടാതെ ഹൃദയ ബന്ധം കാത്തു സൂക്ഷിക്കുന്നവനാകണം യതാർത്ഥ ചങ്ങാതി"
Hey guys! This is Shamsudeen thoppil It's My BlogPage. I'm here to share my thoughts & experiences with you. Stay tuned !'
30.4.13
28.4.13
20.4.13
-:നെടുവീർപ്പ്:-
![]() |
ബലി മൃഗ മല്ല |
കുഞ്ഞേ മാപ്പ്.... മാപ്പ്.... മാപ്പ്...
-:ഓർമ്മകൾ:-
എന്റെ നഷ്ടങ്ങളുടെ ഓർമ്മകൾ വേദനയാണെങ്കിലും ഞാൻ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു കാരണം എന്റെ നഷ്ടങ്ങളെല്ലാംഎന്റെ വലിയ പ്രതീക്ഷ കളും സ്വപ്നങ്ങളു മായിരുന്നു....
19.4.13
-:തിരിച്ചറിവ്:-
തിരിച്ചറിവ് നഷ്ടപ്പെടുത്തി തലച്ചോറിനു പകരം കളിമണ്ണ് നിറയ്ക്കാൻ മത്സരിക്കുന്ന നമ്മുടെ തലമുറയുടെപോക്ക് എങ്ങോട്ടാണ് എന്റെ ദൈവമേ....
17.4.13
-:പ്രകൃതിയുടെ വികൃതി:-
![]() |
വേനൽ ചൂടിന്റെ കാഠിന്യം ആന തണലിൽ അൽപ നേരം |
പ്രകൃതിയോട് മനുഷ്യർ ക്രൂരത കാട്ടുന്നു സഹികെട്ട പ്രകൃതി മനുഷ്യരോടും ക്രൂരത കാട്ടി തുടങ്ങി അതിന്റെ സൂചനയാണല്ലോ ആറു മാസം മഴയും ആറു മാസം വെയിലും എന്നതിന് പകരമായി കൊടും ചൂടിൽ നമ്മൾ പുളയുന്നത്...
കുടിവെള്ളം വരെ വറ്റിത്തുടങ്ങി ഒരുകാലത്ത് കുടിവെള്ളം കുപ്പികളിലാക്കി കച്ചവടം ചെയ്യുമെന്ന് പറഞ്ഞിരുന്നവരെ നമ്മൾ കളിയാക്കി ഇപ്പൊ നമ്മൾ കുപ്പിവെള്ളത്തിൽ അഭയം തേടുന്നു എന്നിട്ടും നമ്മൾ പഠിക്കുന്നില്ല.
-: ഫ്ലാറ്റുകൾ:-
ഫ്ലാറ്റുകൾ കെട്ടി പൊക്കാൻ വേണ്ടി നമ്മൾ ഭൂമിയുടെ നെടുംത്തൂണായ മലകളെ ഇടിച്ചു നിരത്തുന്നു പാടങ്ങൾ നികത്തുന്നു പലസ്ഥലങ്ങളിലും ഭൂമി ആടിത്തുടങ്ങി എന്നിട്ടും നമ്മൾ പഠിക്കുന്നുണ്ടോ ?
-:പുഴകൾ:-
മണൽ മാഫിയകൾ ആവശ്യത്തിനും അനാവശ്യത്തിനും മണൽ കൊണ്ട് കോടികൾ കൊഴിയുന്നു അവസാനം പുഴകൾ നശിക്കുന്നു എത്ര കോടികൾ ഉണ്ടായിട്ടെന്താ ഒരിറ്റു വെള്ളമില്ലങ്കിൽ തീർന്നില്ലേ എല്ലാം....
-:കാടുകൾ :-
കാടുകൾ പ്രകൃതിയുടെ നിലനിൽപ്പിന്റെ മറ്റൊരു നെടും ത്തൂണാണ് അതിന്റെ ആശ്രിതരെ പോലും വക വെക്കാതെ ആവശ്യത്തിനും അനാവശ്യത്തിനും വെട്ടി നശിപ്പിക്കുന്നു തണലിനു പകരം കൊടും ചൂട് മഴയ്ക്കുപകരം കൊടും വേനൽ
ദിനം പ്രതി പ്രകൃതിയോട് നമ്മൾ കാട്ടികൂട്ടുന്ന കൊള്ളരുതായ്മക്ക് പ്രകൃതിയും പ്രതികരിച്ചു തുട ങ്ങിയാൽ അഹങ്കാരം കൊണ്ട് കയ്യുംകാലും വെച്ച നമ്മളുടെ അവസ്ഥ എന്താകുമെന്ന് ഇനിയെങ്കിലും ചിന്തിക്കൂ...
"നമ്മൾ സുന്ദരൻമ്മരൊ അതൊ സുന്ദരികളോ പക്ഷേ ആത്മാവ് നഷ്ടപ്പെട്ടാലോ?..."
13.4.13
-:നഷ്ടങ്ങൾ:-
ഈ ഈയിടെയായി നഷ്ടങ്ങൾ മാത്രമാണ് എന്റെ കൂട്ട് സന്തോഷങ്ങൾ അരികിൽ എത്തുമ്പോഴേക്ക് ദുഃഖങ്ങൾ അതിനെ തട്ടി അകറ്റുന്നു....
"എനിക്കറിയായ്കയല്ല ജീവിതം എന്നാൽ സുഖദുഃഖങ്ങളുടെ സംമിശ്രമാണെന്ന് "
സുഹൃത്തിന്റെ നടന വൈഭവം നഷ്ടപ്പെട്ടത് വിശ്വാസവും പണവും അതിന്റെ ആങ്ങ് ഓവർ തീരുമ്പോഴേക്ക്
വിചിത്രവും വേദനാജനകവുമായ മറ്റൊരു അനുഭവം ഉച്ച ഭക്ഷണത്തിന് ഹോട്ടലിൽ കയറി സാമാന്യം തിരക്കനുഭവപ്പെട്ടു എങ്കിലും ഏകദേശം വാഷ്ബേസിനരികിലായി ഒരു ടേബിളിൽ ഇടം കിട്ടി ഭക്ഷണം ഓർഡർ ചെയ്തു കയ്യിൽ ഉള്ള ഫോണ് ടേബിളിൽ വെച്ച് അരികിലുള്ള വാഷ് ബേസിൽ കൈകഴുകി തിരിഞ്ഞപ്പോഴേക്ക് ഫോണ് നഷ്ടപ്പെട്ടു ഒന്നല്ല രണ്ട് ഫോണ് നിമിഷങ്ങൾക്കകം ഹോട്ടലിൽ അരിച്ചു പെറുക്കി എന്റെ രണ്ടു നബറിൽ താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ സുച്ചോഫ് ചെയ്തിരിക്കുന്നു എന്ന് മാത്രം എന്റെ കാതിൽ വന്നലച്ചു
ഒരു കാര്യം എനിക്കു വെക്തമായി തിരക്കുള്ള സ്ഥലങ്ങളിൽ വളരെ തദ്രപരമായി മോഷ്ടിക്കാൻ കഴിവുള്ള കള്ളമ്മാരിൽ പെട്ട ആരോ ഒരാൾ എന്റെ നീക്കങ്ങൾ ശ്രധിചിരിക്കാം അങ്ങിനെയുള്ള ഒരാൾക്കേ ഇത്തരം കളവുനടത്താനും നിമിഷങ്ങൾക്കകം ഫോണ് നിശബ്ധ മാക്കാനും കഴിയൂ...
എന്റെ വേദന ഫോണ് നഷ്ടപ്പെട്ടതിൽ മാത്രമായിരുന്നില്ല രണ്ടു ഫോണിലും ഒത്തിരി ഒത്തിരി നമ്പറുകൾ അത് ഞാൻ വേറെ എടുത്തു വെച്ചിരുന്നില്ല അതുകൊണ്ട് തന്നെ എന്റെ കൂട്ടുകാരുമായി ആകെയുള്ള ബന്ധം ദൈവമേ നഷ്ടപ്പെട്ട നമ്പറിൽ ഒതുങ്ങുമോ?....
തൊട്ടടുത്ത പോലീസ് സ്റ്റെഷനിൽ കംപ്ലൈന്റ രജിസ്റ്റർചെയ്തു ഫോണ് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ പോലീസ് സ്റ്റെഷൻ വിട്ടിറങ്ങി രണ്ട് ഫോണ് നമ്പറും ബ്ലോക്ക് ചെയ്തു പഴയ നമ്പറിൽ തന്നെ പുതിയ സിംകാർഡ് എടുത്തു തൽക്കാലം ഫോണ് നമ്പർ മിസ് യൂസ് ഒഴിവാക്കി
അടുത്തത് നഷ്ടപ്പെടലോ നേടലോ അറിയില്ല എല്ലാം ദൈവത്തിൽ അർപ്പിത മെന്ന് അറിയായ്കയല്ല എന്നാലും അറിയാനുള്ള ആകാംഷ നമ്മളിൽ നിഷിബ്ദമാണല്ലോ....
10.4.13
-:ചതി വന്ന വഴി:-
യാത്രക്കിടയിൽ കണ്ടുമുട്ടിയ മധ്യ വയസ്ക്കൻ മാന്യത തുളുമ്പുന്ന പെരുമാറ്റം
അരമണിക്കൂറെ കൂടെ യാത്ര ചെയ്തു വെങ്കിലും ചിരകാല പരിചിതം പരസ്പ്പരം നമ്പറുകൾ കൈമാറി പിരിയുന്നതിന്റെ വിഷമം രണ്ടു മുഖങ്ങളിലും പ്രകടമായിരുന്നു.....
രണ്ടു ദിവസം കഴിഞ്ഞു ഒരു വൈകുന്നേരം എന്റെ ഫോണിൽ പരിചിത മല്ലാത്ത ഒരു കോൾ വന്നു മറുതലക്കൽ എടാ സംഗീത് ഇതു ഞാനാ ബസ്സ് യാത്ര ക്കിടയിൽ പരിചയപ്പെട്ട സനൽ ഇത്ര പെട്ടന്ന് മറന്നു അല്ലെ പരിഭവം കലർന്ന വാക്കുകൾ....
യാത്രക്കിടയിൽ കൂട്ടു കൂടുന്നവരെ യാത്രയുടെ അവസാനം മറക്കുകയാണ് പതിവ്
യാത്രയുടെ വിരസത അകറ്റാൻ കൂട്ടുകൂടുന്നു എന്ന് മാത്രം. അതുകൊണ്ടു തന്നെ സനലിന്റെ നമ്പർ എന്റെ ഫോണിൽ ഇടം പിടിച്ചതുമില്ല. സോറി സനൽ തിരക്കിനിടയിൽ... സ് ഓക്കേ സംഗീത് സ് ഓക്കേ....
സനൽ സൗഹൃദം നാൾക്കുനാൾ ദൃഡതയേറി എന്നും വൈകിട്ട് വിളിക്കും ഒരുപാട് കാര്യങ്ങൾ സംസാരിക്കും അവനും ഞാനുമായുള്ള ബന്ധത്തിന് ഏക കണ്ണി അവന്റെ നമ്പർ മാത്രം ബാക്കി എല്ലാം അവൻ പറഞ്ഞ അറിവ് മാത്രം...
അങ്ങിനെ ഇരിക്കെ ഒരു ദിവസം കാലത്ത് സനലിന്റെ കോൾ വന്നു മറുതലക്കൽ പരിഭവം കലർന്ന ശബ്ദം സംഗീത് ഞാൻ നിന്റെ അടുത്തേക്ക് വരികയായിരുന്നു എന്റെ കാറിനു മുൻപിലേക്ക് ഒരു ബൈക്ക് തെന്നി വന്നു കാറിലിടിച്ചു അവൻ തെറിച്ചു റോഡിൽ വീണു കഷ്ടകാലം എന്നല്ലാതെ എന്താ പറയ സംഗീത് ബൈക്ക്കാരന് കൈക്കും കാലിനും പരിക്കുണ്ട്
എടാ ഞാൻ ചിത്രാഹോസ്പിറ്റലിൽ നിന്നാ വിളിക്ക്ണത് ഇവിടന്ന് നിന്റെ വീട്ടിലേക്ക് ഒരുപാട് ദൂരമുണ്ടോ ഇല്ലടാ നീ ടെൻഷൻ അടിക്കണ്ട അന്ജോ ആറോ കിലോമീറ്റർ അത്രേ ഉള്ളോ? അതെ
പൈസ വല്ലതും അതെ അതിനാ വിളിച്ചത് ബൈക്ക് കാരന് ഓപറേഷൻ വേണ മെന്നാ ഡോക്ടർ പറയുന്നത് ഇരുപതിനായിരം രൂപ ഉടനെ വേണമെന്നാ പറഞ്ഞത്.
എന്റെ കയ്യിലാണെങ്കിൽ പത്തോ അഞ്ഞൂറോ കാണൂ തിരക്കിനിടയിൽ ATM കാർഡ് എടുക്കാൻ മറന്നു. അതു കുഴ പ്പമില്ലടാ പക്ഷെ സനൽ എനിക്കിപ്പൊ വരാനൊക്കില്ല നിനക്കിവിടം വരെ വരാൻ പറ്റുമോ?അല്ല ചോദിക്കാൻ വിട്ടു നിനക്കു വല്ലതും പറ്റിയോ ? ദൈവാദീനം എനിക്ക് കുഴപ്പമൊന്നുമില്ല എന്നാ പെട്ടന്ന് വന്നോളൂ ഞാൻ കാശ് റെഡിയാക്കി വെക്കാം...
അമ്മയോട് നടന്ന കാര്യമൊക്കെ പറഞ്ഞു അമ്മയ്ക്കും വിഷമമായി എന്നാൽ നാട് എവിടെ എന്നോ വീട് എവിടെ എന്നോ അറിയാത്ത സനലിന് ഇത്ര വലിയ തുക കൊടുക്കുന്നതിനോട് അമ്മയ്ക്ക് ഒട്ടും യോചിപ്പില്ലായിരുന്നു മോനെ സഹായിക്കേണ്ട എന്നല്ല ഇപ്പോഴെത്തെ കാലാ നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം. അമ്മയെ ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചു
സനൽ വീട്ടിലേക്ക് വന്നില്ല അങ്ങാടി യിൽ എത്തിയപ്പൊ എന്നെ വിളിച്ചു എടാ വീട്ടിലേക്ക് ഞാൻ പിന്നെ വരാം ഞാൻ ആകെ ടയേടാ നീ ഇങ്ങോട്ട് വരുമോ?
വീട്ടിൽ പണിക്കാർക്ക് കൊടുക്കാൻ എടുത്തു വെച്ച കാശ് സനലിന് കൊണ്ടു കൊടുത്തു അവൻ ഒരുപാട് സംസാരിച്ചു അതിലതികവും പൈസ കൊടുത്തതിലുള്ള നന്ദി വാക്കുകളായിരുന്നു പോകാൻ നേരത്ത് എന്റെ അക്കൗണ്ട് നമ്പറും അവൻ വാങ്ങിച്ചു സഗീത് നാളെ തന്നെ നിന്റെ അക്കൗണ്ടിൽ ഞാൻ കാശ് ഇട്ടുതരാം ഓക്കേ സംഗീത് ബൈ...
ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴി മാറി എന്റെ ഇരുപതിനായിരം രൂപയുമായി പോയ സനലിനെ പിന്നീട് ഒരിക്കലും ഞാൻ കണ്ടില്ല അവന്റെ ഫോണിലേക്ക് വിളിക്കുമ്പോൾ താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബെർ സുച്ചോഫ് ചെയ്തിരിക്കയാണ് എന്ന വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു....
"അമ്മയുടെ വാക്കുകൾ എന്റെ മനസ്സിലേക്ക് ഒഴുകിയെത്തി മോനെ സഹായിക്കേണ്ട എന്നല്ല അമ്മ പറഞ്ഞത് ഇപ്പോഴെത്തെ കാലാ നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലം"

7.4.13
-:ഓർമ്മകൾ:-
ചില ഓർമ്മകൾ നമുക്ക് വേദനകൾക്കപ്പുറം മറ്റെന്തൊക്കയോ ആണ്
അതിനെ എങ്ങിനെ നിർവചിക്കണമെന്ന് ഞാൻ അറിയാതെ പോവുന്നു....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)