-:നഷ്ടങ്ങൾ:-

ഈ ഈയിടെയായി നഷ്ടങ്ങൾ മാത്രമാണ് എന്റെ കൂട്ട് സന്തോഷങ്ങൾ അരികിൽ എത്തുമ്പോഴേക്ക് ദുഃഖങ്ങൾ അതിനെ തട്ടി അകറ്റുന്നു.... 

"എനിക്കറിയായ്കയല്ല ജീവിതം എന്നാൽ സുഖദുഃഖങ്ങളുടെ സംമിശ്രമാണെന്ന് "

സുഹൃത്തിന്റെ നടന വൈഭവം നഷ്ടപ്പെട്ടത് വിശ്വാസവും പണവും അതിന്റെ ആങ്ങ് ഓവർ തീരുമ്പോഴേക്ക്
വിചിത്രവും വേദനാജനകവുമായ മറ്റൊരു അനുഭവം ഉച്ച ഭക്ഷണത്തിന് ഹോട്ടലിൽ കയറി സാമാന്യം തിരക്കനുഭവപ്പെട്ടു എങ്കിലും ഏകദേശം വാഷ്ബേസിനരികിലായി ഒരു ടേബിളിൽ ഇടം കിട്ടി ഭക്ഷണം ഓർഡർ ചെയ്തു കയ്യിൽ ഉള്ള ഫോണ്‍ ടേബിളിൽ വെച്ച് അരികിലുള്ള വാഷ് ബേസിൽ കൈകഴുകി തിരിഞ്ഞപ്പോഴേക്ക് ഫോണ്‍ നഷ്ടപ്പെട്ടു ഒന്നല്ല രണ്ട് ഫോണ്‍ നിമിഷങ്ങൾക്കകം ഹോട്ടലിൽ അരിച്ചു പെറുക്കി എന്റെ രണ്ടു നബറിൽ താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ സുച്ചോഫ് ചെയ്തിരിക്കുന്നു എന്ന് മാത്രം എന്റെ കാതിൽ വന്നലച്ചു 
 
ഒരു കാര്യം എനിക്കു വെക്തമായി തിരക്കുള്ള സ്ഥലങ്ങളിൽ വളരെ തദ്രപരമായി മോഷ്ടിക്കാൻ കഴിവുള്ള കള്ളമ്മാരിൽ പെട്ട ആരോ ഒരാൾ എന്റെ നീക്കങ്ങൾ ശ്രധിചിരിക്കാം അങ്ങിനെയുള്ള ഒരാൾക്കേ ഇത്തരം കളവുനടത്താനും നിമിഷങ്ങൾക്കകം ഫോണ്‍ നിശബ്ധ മാക്കാനും കഴിയൂ... 
 
എന്റെ വേദന ഫോണ്‍ നഷ്ടപ്പെട്ടതിൽ മാത്രമായിരുന്നില്ല രണ്ടു ഫോണിലും ഒത്തിരി ഒത്തിരി നമ്പറുകൾ അത് ഞാൻ വേറെ എടുത്തു വെച്ചിരുന്നില്ല അതുകൊണ്ട് തന്നെ എന്റെ കൂട്ടുകാരുമായി ആകെയുള്ള ബന്ധം ദൈവമേ നഷ്ടപ്പെട്ട നമ്പറിൽ ഒതുങ്ങുമോ?.... 

തൊട്ടടുത്ത പോലീസ് സ്റ്റെഷനിൽ കംപ്ലൈന്റ രജിസ്റ്റർചെയ്തു ഫോണ്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ പോലീസ് സ്റ്റെഷൻ വിട്ടിറങ്ങി രണ്ട് ഫോണ്‍ നമ്പറും ബ്ലോക്ക്‌ ചെയ്തു പഴയ നമ്പറിൽ തന്നെ പുതിയ സിംകാർഡ് എടുത്തു തൽക്കാലം ഫോണ്‍ നമ്പർ മിസ്‌ യൂസ് ഒഴിവാക്കി
 
അടുത്തത് നഷ്ടപ്പെടലോ നേടലോ അറിയില്ല എല്ലാം ദൈവത്തിൽ അർപ്പിത മെന്ന് അറിയായ്കയല്ല എന്നാലും അറിയാനുള്ള ആകാംഷ നമ്മളിൽ നിഷിബ്ദമാണല്ലോ....  
 


Written by

6 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. ഡിയര്‍ അജിത്ത് ചേട്ടാ സന്തോഷങ്ങൾ അരികിൽ എത്തുമ്പോഴേക്ക് ദുഃഖങ്ങൾ അതിനെ തട്ടി അകറ്റുന്നു....
   ഇനി അങ്ങയെ പോലുള്ളവരുടെ പ്രാര്‍ത്ഥന മാത്രമേയുള്ളൂ പ്രാര്‍ഥിക്കുമല്ലോഅല്ലേ....
   വന്നതിലും വിഷമ ഘട്ടത്തില്‍ കൂടെ നിന്നതിലും നന്ദി സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍തോപ്പില്‍

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. ഡിയര്‍ ഷാജൂ നഷ്ടപ്പെടുമ്പോഴേ അതിന്‍റെ വില അറിയൂ...
   വന്നതിലും അഭിപ്രായം എഴുതിയതിലുംസന്തോഷം സ്നേഹത്തോടെ പ്രാര്‍ഥനയോടെഷംസുദ്ദീന്‍ തോപ്പില്‍

   ഇല്ലാതാക്കൂ
 3. നഷ്ടം മാത്രമല്ല ലാഭവും ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.മൊബൈല്‍ കള്ളന്മാരെ കുറിച്ച് അറിഞ്ഞത് നന്നായി...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഡിയര്‍ ശ്രീ നഷ്ടം മാത്രമല്ല ലാഭവും ഉണ്ടാകും എന്നു പ്രതീക്ഷിക്കാം വേദനകള്‍ക്കിടയിലും അതു മാത്രമാണ് എന്‍റെ പ്രാര്‍ഥനയും പ്രതീക്ഷയും...
   ഇനി ശ്രീയെ പോലുള്ളവരുടെ പ്രാര്‍ത്ഥന മാത്രമേയുള്ളൂ പ്രാര്‍ഥിക്കുമല്ലോ അല്ലേ....
   വന്നതിലും വിഷമ ഘട്ടത്തില്‍ കൂടെ നിന്നതിലും നന്ദി സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഷംസുദ്ദീന്‍തോപ്പില്‍

   ഇല്ലാതാക്കൂ