![]() |
വേനൽ ചൂടിന്റെ കാഠിന്യം ആന തണലിൽ അൽപ നേരം |
പ്രകൃതിയോട് മനുഷ്യർ ക്രൂരത കാട്ടുന്നു സഹികെട്ട പ്രകൃതി മനുഷ്യരോടും ക്രൂരത കാട്ടി തുടങ്ങി അതിന്റെ സൂചനയാണല്ലോ ആറു മാസം മഴയും ആറു മാസം വെയിലും എന്നതിന് പകരമായി കൊടും ചൂടിൽ നമ്മൾ പുളയുന്നത്...
കുടിവെള്ളം വരെ വറ്റിത്തുടങ്ങി ഒരുകാലത്ത് കുടിവെള്ളം കുപ്പികളിലാക്കി കച്ചവടം ചെയ്യുമെന്ന് പറഞ്ഞിരുന്നവരെ നമ്മൾ കളിയാക്കി ഇപ്പൊ നമ്മൾ കുപ്പിവെള്ളത്തിൽ അഭയം തേടുന്നു എന്നിട്ടും നമ്മൾ പഠിക്കുന്നില്ല.
-: ഫ്ലാറ്റുകൾ:-
ഫ്ലാറ്റുകൾ കെട്ടി പൊക്കാൻ വേണ്ടി നമ്മൾ ഭൂമിയുടെ നെടുംത്തൂണായ മലകളെ ഇടിച്ചു നിരത്തുന്നു പാടങ്ങൾ നികത്തുന്നു പലസ്ഥലങ്ങളിലും ഭൂമി ആടിത്തുടങ്ങി എന്നിട്ടും നമ്മൾ പഠിക്കുന്നുണ്ടോ ?
-:പുഴകൾ:-
മണൽ മാഫിയകൾ ആവശ്യത്തിനും അനാവശ്യത്തിനും മണൽ കൊണ്ട് കോടികൾ കൊഴിയുന്നു അവസാനം പുഴകൾ നശിക്കുന്നു എത്ര കോടികൾ ഉണ്ടായിട്ടെന്താ ഒരിറ്റു വെള്ളമില്ലങ്കിൽ തീർന്നില്ലേ എല്ലാം....
-:കാടുകൾ :-
കാടുകൾ പ്രകൃതിയുടെ നിലനിൽപ്പിന്റെ മറ്റൊരു നെടും ത്തൂണാണ് അതിന്റെ ആശ്രിതരെ പോലും വക വെക്കാതെ ആവശ്യത്തിനും അനാവശ്യത്തിനും വെട്ടി നശിപ്പിക്കുന്നു തണലിനു പകരം കൊടും ചൂട് മഴയ്ക്കുപകരം കൊടും വേനൽ
ദിനം പ്രതി പ്രകൃതിയോട് നമ്മൾ കാട്ടികൂട്ടുന്ന കൊള്ളരുതായ്മക്ക് പ്രകൃതിയും പ്രതികരിച്ചു തുട ങ്ങിയാൽ അഹങ്കാരം കൊണ്ട് കയ്യുംകാലും വെച്ച നമ്മളുടെ അവസ്ഥ എന്താകുമെന്ന് ഇനിയെങ്കിലും ചിന്തിക്കൂ...
"നമ്മൾ സുന്ദരൻമ്മരൊ അതൊ സുന്ദരികളോ പക്ഷേ ആത്മാവ് നഷ്ടപ്പെട്ടാലോ?..."
ആത്മാവില്ലാത്തവരാകും
മറുപടിഇല്ലാതാക്കൂDEAR അജിത്ത് ചേട്ടാ നമ്മിൽ പലരും ആത്മാവ് നഷ്ടപ്പെടുത്താൻ വെമ്പൽ കൊള്ളുകയാണ് തിരിച്ചറിവുകൾ നഷ്ടപ്പെടുത്തി തലച്ചോറിനു പകരം കളിമണ്ണ് നിറയ്ക്കാൻ മത്സരിക്കുന്ന തലമുറയുടെ പോക്ക് എങ്ങോട്ടാണ് അജിത്ത് ചേട്ടാ... സ്നേഹത്തോടെ പ്രാർത്ഥ നയോടെ അജിത്ത് ചേട്ടന്റെ സ്വന്തം ഷംസുദ്ദീൻതോപ്പിൽ
ഇല്ലാതാക്കൂgreat words...
മറുപടിഇല്ലാതാക്കൂDEAR ബാസിത്ത് തിരക്കിനിടയിൽ ഈ എളിയ എഴുത്തുകാരനെ പ്രോൽസായിപ്പിക്കാൻ ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം വിണ്ടും വരിക സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ
ഇല്ലാതാക്കൂ