4.2.15

-:ശവപ്പറമ്പ്:-


ഇഷ്ടമാവാത്ത ഓർമ്മകൾ സമ്മാനിക്കുന്ന ഇടം. എന്നാലോ ജീവിതകാലമത്രയും ചോര നീരാക്കിയ പണം കൊണ്ട് കെട്ടിപൊക്കിയ മണിമാളികകളോ ജീവനു തുല്യം സ്നേഹിക്കുന്നവരോ കൂട്ടുവരതെ  തനിച്ചു കിടക്കേണ്ട ഇടം.ജനിച്ച മനുജന് മരണം രുചി അറിയുക തന്നെ ചെയ്യും ജാതിയുടെയോ മതത്തിന്റെയോ പണക്കൊഴുപ്പിന്റെയോ രാഷ്‌ട്രീ യത്തിന്റെയൊ പേരിൽ ചേരിതിരിഞ്ഞ് തല്ലുകൂടുന്നവർ ഒരുമയോടെ അന്തിയുറങ്ങേണ്ട ഇടം .ആർക്കും പരാതിയും പരിഭവവും ഇല്ലാത്ത ഇടം

ഇളം പ്രായത്തിൽ തന്നെ മരണമെന്ന കേൾവി എന്നെ  വല്ലാതെ ഭയപ്പെടുത്തിയിരുന്നു  മരണം നടന്ന വീടുകൾ കയറി തിരികെ വന്നാൽ രാത്രി അമ്മയുടെ ചൂടേറ്റു കിടക്കുമ്പോഴും പേടിയോടെ വിയർത്തു കുളിച്ചു ഞെട്ടി ഉണരുന്ന നാളുകൾ ആശ്വസിപ്പിച്ച് മാറോടണച്ചുപിടിച്ചു നെറ്റിയിൽ തരുന്ന സ്നേഹ ചുംബനത്തിൻസുഖത്തിൽ ഉറക്കിൻ ആലസ്യത്തിലേക്ക് വഴുതി വീണ ദിന രാത്രങ്ങൾ

ദൈവ നിയോഗം പോലെ വലിയച്ചന്റെ മരണം നേരിൽ കാണുകയും പേടിപ്പെടുത്തുന്ന ഹോണ്‍ മുഴക്കി മനുഷ്യ ജീവനും കൊണ്ട് ചീറിപായുന്ന ആബുലൻസിൽ വിറയാർന്ന കാലുകളുമായി വലിയച്ചന്റെ ചേതന അറ്റ മൃതശരീരത്ത്തിനരികെ വിങ്ങി പൊട്ടി വീട്ടിലേക്കു പുറപ്പെടുകയും വീടണഞ്ഞു ശവത്തിൻ കർമങ്ങളിൽ നേതൃ നിരയിൽ നിൽക്കയും ശവപറമ്പിൽ അടക്കം കഴിഞ്ഞു തളർന്നുറങ്ങിയ നിമിഷങ്ങൾക്കപ്പുറം മരണഭയം എന്നിൽ നിന്നും അപ്രത്യക്ഷമായി

യാത്രകൾക്കിടയിൽ ശവപ്പറമ്പുകൾ എന്നിലൂടെ കടന്നു പോകുമ്പോൾ പ്രതീക്ഷകളും സ്വപ്ന ങ്ങളും ബാക്കിയാക്കി മരണമെന്ന സമസ്യയെ പുൽകിയവർ കടന്നു വരുമ്പോൾ മരണം ഒരിക്കൽ എന്റെ ശരീരവും രുചിച്ചു നോക്കുമെന്ന നഗ്ന സത്യം ഉൾ കൊള്ളുകയല്ലാതെ കണ്ടില്ലന്നു നടിക്കാൻ നിർവാഹ മില്ലല്ലോ ദിനം പ്രതി ശവപറമ്പുകളിൽ ജനസാദ്രത കൂടി വരുന്നു അവിടം ആളുകളുടെ എണ്ണം കുറയ്ക്കാൻ നിലവിലുള്ള ഒരു ശാസ്ത്ര ലോകത്തിനും കഴിയാതെ വരുന്നു എന്നതത്രേ സത്യം.

നിമിഷ നേരം കൊണ്ടു തീർന്നു പോകാവുന്ന  നമ്മുടെ ജീവിതത്തിനിടയിൽ നന്മയുടെ വെട്ടം തെളീക്കാനുള്ള എളിയ ശ്രമത്തിൽ പങ്കാളികളായാൽ കുറ്റ ബോധത്ത്തിൻ   കണികകൾ നമ്മൾ കാരണം മറ്റുള്ളവരിൽ അവശേഷിപ്പിക്കാതെ നമുക്ക് കടന്നു പോകാം എന്ന് ഓരോ ശവപ്പറമ്പും നമ്മെ ഒർമപ്പെടുത്തുന്നൊരു കാലം വിദൂരമാല്ലാതെ നമ്മളിലേക്ക് കടന്നുവരാം
ഓർത്തെടുക്കുന്ന നിമിഷങ്ങൾ വെറും ഓർമ്മകളായി അവശേഷിപ്പിക്കാതെ പ്രയത്നത്തിൻ പുതുയുഖം നമ്മളെ തെടിയെത്തട്ടെ

ഷംസുദ്ദീൻ തോപ്പിൽ      

4 അഭിപ്രായങ്ങൾ:

  1. ആശയം നന്നായിരിക്കുന്നു
    ദീര്‍ഘമേറിയ വാക്യഘടന രചനയ്ക്ക് സാരമായ ദോഷങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.ഭാഷാശുദ്ധി ശ്രദ്ധിക്കണം....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

  2. മരണം എന്നാ വരുന്നതെന്ന് ആർക്കും അറിയില്ലല്ലോ ? ആയതിനാൽ ഏതു നിമിഷത്തിലും ആ വിരുന്നുകാരൻ വരുമെന്ന് കരുതി പരലോകത്തിന്നും ,ഒരിക്കലും വന്നില്ലയെങ്കിലും കൊള്ളാമെന്നു കരുതി ഇഹലൊകത്തിന്നും വേണ്ടി നന്നായി ജീവിക്കുകയെന്ന ആപ്തവാക്യം എപ്പോഴും പ്രാവര്ത്തികമാക്കുക

    മറുപടിഇല്ലാതാക്കൂ