3.5.13

-:കിനാവ്:-

ഹൃദയഭാജനം സ്നേഹത്തോടെ എനിക്ക് നേരെ നീട്ടിയത് വിഷം നിറച്ച ടപ്പി ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെ
മരണത്തെ പുല്‍കാന്‍ വെമ്പല്‍ കൊണ്ട ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു അവളും അതാഗ്രഹിച്ചു വല്ലോ...

പ്രണയം വില്‍പ്പനയ്ക്കു വെക്കുന്ന ഈ തലമുറയില്‍ ഇതില്‍ പരം മറ്റെന്തു പ്രതീക്ഷിക്കാന്‍...

അവളോടുള്ള എന്‍റെ പ്രണയം കളങ്കരഹിതമായിരുന്നു അവള്‍ക്ക് എന്നോടുള്ളത് പദവിയുടെ പിന്‍ബലം അവള്‍ക്ക് കരുത്തേകുമെന്ന ലക്‌ഷ്യവും
എല്ലാ നേട്ടങ്ങളുടെയും അവസാനം അവള്‍ എന്‍റെമരണം കാംഷിച്ചതില്‍ തെറ്റെന്തിരിക്കുന്നു...

എന്‍റെ മരണം അവള്‍ക്ക് നേട്ടമെങ്കില്‍ മറുത്തെന്‍റെ ചിന്തകള്‍ക്കെന്തു പ്രസക്തി....

നീണ്ട വര്‍ഷങ്ങള്‍ എന്‍റെ ഹൃദയഭാജനം ആയിരുന്നു എന്ന് എന്നെ വിശ്വസിപ്പിച്ച അവളുടെ നടന വൈഭവം അറിയാന്‍ വൈകിയതാണ് എന്‍റെ പ്രാണനെടുക്കുംവരെ എത്തി നില്‍ക്കുന്നത്
ആത്മാവ് എന്ന അവള്‍ നഷ്ടപ്പെട്ടിട്ട് ശരീരം എന്ന ഞാന്‍ ഈ ഭൂമിയില്‍ എന്തിനവശേഷിക്കുന്നു...

ഓര്‍ത്തെടുക്കാന്‍ നല്ല നിമിഷങ്ങള്‍ തന്നവളില്‍ വെറുപ്പിന്‍ അംശം വിതറാന്‍ എന്‍റെ ശിഷ്ടജീവിതം ഒരു കാരണമാകും എന്ന തോന്നല്‍ മരണമെന്ന സമസ്യക്ക് ആകുമെന്ന തോന്നല്‍ മരണത്തെ പുല്‍കാന്‍ വെമ്പല്‍ ഏറ്റി അതിന് കാരണക്കാരി ആയവള്‍ തന്നെ നിമിത്തമായത് ദൈവ ഹിതമോ
ഇല്ല ഇനിയും ഞാന്‍ ചിന്തകള്‍ക്ക് വേഗത ഏറ്റുന്നില്ല അതു ചിലപ്പോള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചാലോ...

എന്‍റെ മരണം ഒരു ഭീരുവിനെ പോലെ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല മറിച്ച് അവളോടുള്ള എന്‍റെ പ്രതികാരമാണ്

കളങ്കമില്ലാത്ത പ്രണയം പവിത്രമായ ഒരനുഭൂതിയാണ് രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഇണ ചേരുന്ന ഒരപൂര്‍വ്വ അനുഭൂതി

അവള്‍ക്ക് പ്രണയം ലകഷ്യത്തിലേക്കുള്ള ചവിട്ടുപടിയും ഒടുവില്‍ എരിഞടങ്ങാന്‍ വിധിക്കപ്പെട്ടവന്‍ ഞാനും

6 അഭിപ്രായങ്ങൾ:

  1. ശ്ശെ...
    ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യാന്‍ തുടങ്ങ്യാലോ..!!

    മറുപടിഇല്ലാതാക്കൂ
  2. അജിത്ത് ചേട്ടാ എന്‍റെ മരണം അവള്‍ക്ക് നേട്ടമെങ്കില്‍ മറുത്തെന്‍റെ ചിന്തകള്‍ക്കെന്തു പ്രസക്തി....
    ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  3. ആശംസകൾ....................
    ഈ പ്രതികാരം വേണ്ടായിരുന്നു

    മറുപടിഇല്ലാതാക്കൂ
  4. DEAR ഷാജു ഓര്‍ത്തെടുക്കാന്‍ നല്ല നിമിഷങ്ങള്‍ തന്നവളില്‍ വെറുപ്പിന്‍ അംശം വിതറാന്‍ എന്‍റെ ശിഷ്ടജീവിതം ഒരു കാരണമാകും എന്ന തോന്നല്‍....
    ഹൃദ്യത്തിൽ വന്നതിലും അഭിപ്രായം എഴുതിയതിലും സന്തോഷം സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻ തോപ്പിൽ

    മറുപടിഇല്ലാതാക്കൂ
  5. ആത്മത്യാഗമാണ് പ്രണയമെന്ന മിഥ്യാധാരണ നമ്മുടെ സാഹിത്യരൂപങ്ങളില്‍ നിന്നുപോലും ഒഴിവാക്കേണ്ടിയിരിക്കുന്നു......

    മറുപടിഇല്ലാതാക്കൂ
  6. DEA പ്രദീപ്‌ ചേട്ടാ നീണ്ട വർഷങ്ങൾ സ്വന്തമെന്ന് വിശ്വസിച്ചവൾ കൈവിട്ട് പോകുമ്പോൾ ഉള്ള തീവ്രമായ വേദന വാക്കുകൾക്കതീതമാണ് ആത്മാവ് എന്ന അവള്‍ നഷ്ടപ്പെട്ടിട്ട് ശരീരം എന്ന ഞാന്‍ ഈ ഭൂമിയില്‍ എന്തിനവശേഷിക്കുന്നു എന്ന് ചിന്തിച്ചു പോകാവുന്ന നിമിഷങ്ങൾ ആത്മ ത്യാഗം ഒന്നിനും ഒരു പരിഹാരമല്ല എന്ന തിരിച്ചറിവിന് ആയുസ്സ് കുറയുന്ന നിമിഷങ്ങളായിരിക്കും ആ സമയം. വാക്കുകളിൽ നമുക്ക് എന്തും പറയാം പക്ഷെ യാതാർത്ഥ്യം മറ്റൊന്നല്ലേ.....
    ഹൃദ്യത്തിൽ വന്നതിലും ഈ എളിയ എഴുത്തുകാരനോട്‌ അഭിപ്രായം പങ്കു വെച്ചതിലും ഒരുപാട് സന്തോഷം
    സ്നേഹത്തോടെ പ്രാർത്ഥനയോടെ ഷംസുദ്ദീൻതോപ്പിൽ

    മറുപടിഇല്ലാതാക്കൂ